
തിരുവനന്തപുരം ; തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന നന്ദഗോവിന്ദം ഭജൻസിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ .
ദേഷ്യവും വെറുപ്പും വന്നത് നവീന്‍ എന്നയാള്‍ പലര്‍ക്കും നല്‍കിയ മറുപടികളിലാണെന്നും, തങ്ങള്‍ ഹിന്ദുക്കളേയല്ല എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വരെ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി പലർക്കും വിഷമമുണ്ടാക്കിയെന്നും യുവരാജ് പറയുന്നു.
‘ ഒരു ചെറിയ വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു….
നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഗാനം പാടിയത് കൊണ്ടാണ് അവരോട് എതിര്‍പ്പ് എന്നാണ് കഴിഞ്ഞ ദിവസം മറുനാടന്‍ ഉള്‍പ്പെടെ പറയുന്നത് കേട്ടത്….
അതില്‍ ആര്‍ക്കും അവരോട് വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം….
ഭജന എന്നത് ഹൈന്ദവ ആചാരപരമായ ഒന്നാകുംബോള്‍ അതില്‍ മറ്റൊന്ന് വരുന്നതിലെ ഔചിത്യത്തെ കുറിച്ച് എതിരഭിപ്രായം പലര്‍ക്കും ഉണ്ടായി എന്നത് വാസ്തവമാണ്…. ഒരഭിപ്രായവും എന്നെ പോലുള്ളവര്‍ പറഞ്ഞതുമില്ല….
പക്ഷേ അതൊരു ശത്രുതയോ ദേഷ്യമോ ആയിരുന്നില്ല ആര്‍ക്കും….
ദേഷ്യവും വെറുപ്പും വന്നത് നവീന്‍ എന്നയാള്‍ പലര്‍ക്കും നല്‍കിയ മറുപടികളിലാണ്…. തങ്ങള്‍ ഹിന്ദുക്കളേയല്ല എന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വരെ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി വന്നത് അത്രയും ആത്മാര്‍ത്ഥതയോടെ അവരെ ചേര്‍ത്ത് പിടിച്ചവര്‍ക്ക് വലിയ വിഷമമുണ്ടാക്കി എന്നതൊരു വസ്തുതയാണ്….
ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും…. അത് തന്നെയാണ് ഇവിടെ സംഭവിച്ചതും….
ഭഗവാന്റെ നാമം പാടുന്നവര്‍ മറുപടികളിലും കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നേല്‍ അതിത്രയും പ്രശ്നങ്ങളിലേക്ക് പോകില്ലായിരുന്നു….
ഇതാണ് ഒട്ടുമുക്കാല്‍ ആളുകളോടും സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത് ‘ എന്നാണ് യുവരാജിന്റെ വാക്കുകൾ.
കാനഡ ടൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത് . മലയാളി കൂട്ടായ്‌മയായ ‘നമഹ’നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാനഡയിൽ നന്ദഗോവിന്ദം ഭജൻസിനെതിരെ ഇമിഗ്രേഷൻ നടപടികളുണ്ടായി എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഇതിനെതിരെയാണ് നന്ദഗോവിന്ദം ഭജൻസ് രംഗത്തെത്തിയത്.