Categories: India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മൂല്യങ്ങളും ഭഗവത്ഗീതയും ചെറുപ്പത്തിലേ സ്മിതിന് പകര്‍ന്ന് നല്‍കിയത് അമ്മ ഗീതാ ബെൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : ഫ്ലൈ ദുബായ് വിമാനത്തില്‍ അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസയാണെന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ . പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കവേയാണ് മച്ചാർ ഇക്കാര്യം പറഞ്ഞത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്ന സ്മിതിനോട് വിഡിയോകോള്‍ വഴിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

രാജ്യം സ്മിത് മച്ഛാറിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുകയാണെന്നും ഉദാത്തമായ പ്രവര്‍ത്തിയാണ് സ്മിത് ചെയ്തയെന്നും മോദി പറഞ്ഞു. സ്മിതിന്റെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ അമ്മ ഗീതാ ബെന്നിനെയും അഭിനന്ദിച്ചു. മൂല്യങ്ങളും ഭഗവത്ഗീതയും ചെറുപ്പത്തിലേ സ്മിതിന് പകര്‍ന്ന് നല്‍കിയത് ഇന്ന് വലിയ വിപത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പ്രാപ്തമാക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Recent Posts