Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഒരു പ്രപഞ്ചാത്ഭുതം പോലെ

വിനോദ് മങ്കരbyവിനോദ് മങ്കര
Oct 1, 2026, 09:03 am IST
inArticle, Parivar

എം.എ. സാര്‍ അന്തരിച്ചു. ഒരു രാഷ്‌ട്രീയ ബുദ്ധിജീവി എന്നതിലുപരിയായി എം.എ. സാറിന് ചേരുന്ന മേല്‍വിലാസം ആധുനികാന്തര കാലത്തോടു പോലും കണിശമായി സംവദിക്കാന്‍ കഴിയുന്ന സ്നേഹമയി എന്നതാണ്. നിറവും മണവും ഗുണവും ഗണവും നോക്കാതെ മനുഷ്യനെ വ്യഥാ സ്നേഹിക്കാന്‍ കഴിയുന്ന ജ്ഞാന വൃദ്ധന്റെ പേരാണ് ഈ മനീഷിയുടേത്.
കലുഷ രാഷ്‌ട്രീയത്തിനു പുറത്തു പൂത്തുനിന്ന മാഞ്ചോട്ടിലാണ് എം.എ. സാര്‍ എന്നും കസേരയിട്ടിരുന്നത്. അവിടെയിരുന്നാല്‍ ഏതുയരത്തിലേക്കും ഏതു പരപ്പിലേക്കും മനസ്സെന്ന അമ്പലപ്രാവിനെ തുറന്നുവിടാന്‍ കെല്‍പ്പുണ്ടാവുമെന്ന് അറിയാവുന്ന അപൂര്‍വതയാണ് ഇദ്ദേഹത്തിന്റെ ചിദാകാശം.

ചരാചര പ്രേമത്തിന്റെ നിരങ്കുശവും നിര്‍ദ്ദയവുമായ നീതിയാണ് എം.എ സാര്‍ നിരന്തരം ദീപ്തമാക്കിയത് എന്നതിന് തെളിവുകളേറെയുണ്ട്. സംസ്‌കൃത പണ്ഡിതനായ ഇദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാനായി എന്നതാണ് എന്റെ ഭാഗ്യം. താന്‍ താമസിച്ച എറണാകുളത്തെ കുടുസ്സു മുറിയിലേക്ക് വഴിയില്‍ തങ്ങാതെ വരാന്‍ തയ്യാറായ എല്ലാ പ്രപഞ്ചാത്ഭുതങ്ങളേയും ഒരു മാന്ത്രികന്റെ നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം ആവാഹിച്ചു. ഞാനും, ഹിന്ദു വിശ്വ മാസികയുടെ എഡിറ്ററും ചങ്ങാതിയുമായ സുനീഷും പല കാലങ്ങളിലെ ആ വശ്യത കണ്ടുമയങ്ങിയിട്ടുണ്ട്.

എന്റെ സംസ്‌കൃത ചലച്ചിത്രമായ പ്രിയമാനസം ആദ്യം കണ്ടത് എം.എ. സാറാണ്. ചിത്രം കണ്ടു കഴിഞ്ഞ് എന്നെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ഒരു സ്മിതമൗനിയായത് ഞാനിന്നുമോര്‍ക്കുന്നു. അതിനു ശേഷം ഈ ചിത്രത്തെ കുറിച്ച് ആവേശത്തോടെ അടുത്ത മുറിയിലെ താപസി ഹരിയേട്ടനോട് (ആര്‍.ഹരി) പറഞ്ഞത് ഇപ്പോഴും എനിക്കു മുന്നിലുണ്ട്. ആ വാത്സല്യം വേണ്ടുവോളം എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ എത്രയോ സംശയങ്ങള്‍ തുറന്നു കിട്ടാന്‍ ആ പണ്ഡിതന്‍ എത്രയോ വട്ടം എനിക്കൊപ്പം നടന്നിരിക്കുന്നു! ഒരു ഫോണിനപ്പുറം, പറയൂ വിനോദ് എന്നു പറഞ്ഞ് അതുവരെ ഞാന്‍ കേള്‍ക്കാത്ത ഒരു കഥ എനിക്കു പറഞ്ഞുതരുന്നത് ഇന്നും ഓര്‍മ്മയിലുണ്ട്.

എം.എ. സാറിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ തപസ്യയുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തതും പ്രസംഗത്തില്‍ ഫ്രാങ്ക് കാപ്ര, ഗാരി സുകാവ് എന്നിവരെക്കുറിച്ച് സംസാരിച്ചതും. തുറവൂര്‍ വിശ്വംഭരന്‍ മാഷും അന്ന് സ്റ്റേജിലുണ്ടായിരുന്നു. ഏറെ മലിനമായ സമകാലീനതയും ഏറെ പുഷ്‌കലമായ സംസ്‌കൃത സാഹിത്യവുമാണ് ഞങ്ങള്‍ക്കിടയില്‍ എന്നും വിഷയഭവിച്ചത്. അദ്ദേഹത്തിന്റെ മുന്നില്‍ ഒരു കേള്‍വിക്കാരനായിരിക്കുന്നതിന്റെ സുഖം ചെറുതല്ല.

ഇത്രയും ആധുനികനായ ഒരാളെ ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളു. പ്രായോഗികമായ അറിവുകളുടെ ഭൂവുടമ എന്നാണ് അദ്ദേഹത്തിന്റെ പര്യായമെന്ന് ഞാന്‍ പറയും. ഉപനിഷദ് പോലെ ആനന്ദിനേയും വിജയനേയും മാര്‍ക്കേസിനേയും ഉള്‍ക്കൊള്ളുന്ന ഒരാളെ വേണ്ട വിധത്തില്‍ അഭിസംബോധന ചെയ്യാന്‍ നമ്മള്‍ ശരിക്കും മറന്നുപോയിട്ടുണ്ട്. അദ്ദേഹം തന്ന തെളിച്ചത്തിലും മൂര്‍ച്ചയിലും ലാവയിലും ഇറങ്ങിനിന്ന് ദൈവമേ നീ ഇത്രയും കരുണാമയനോ എന്ന് ചോദിച്ച എത്രയോ നിമിഷങ്ങള്‍ എനിക്കു തന്ന ജ്ഞാനതേജസ്വിക്കാണ് വിട പറയേണ്ടത്. പ്രിയപ്പെട്ട എം.എ സര്‍ എനിക്കതിന് കഴിയില്ലെന്ന് എന്നേക്കാള്‍ നന്നായി അങ്ങയ്‌ക്കറിയില്ലേ? ഓര്‍മ്മകളില്‍ ഞാന്‍ എന്നും അങ്ങയുടെ കൂടെ നടക്കും. എം.എ സാര്‍ മരിക്കില്ല എന്നാണ് ഞാന്‍ കരുതിയത്.

Tags: Tapasya Kala sahityavediM A KrishnanM A sirVinod Mankara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.