India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി : ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‌റസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ വിജയം ചോദ്യം ചെയ്ത് നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (എന്‍എസ്യുഐ) സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
ഇക്കുറി നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ എബിവിപിയാണ് നേടിയത്. ജേതാക്കളുടെ വിജയാഘോഷത്തില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫോട്ടോകളും വീഡിയോകളും കണ്ടുവെന്നും ഇത് പെരുമാറ്റചട്ടലംഘനമാണെന്നും ആരോപിച്ചാണ് എന്‍എസ്യു ഹര്‍ജി നല്‍കിയത്. ഫലം പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാര്‍ത്ഥികളോടൊപ്പം ഫോട്ടോ എടുക്കുന്നത് പ്രചാരണമോ പക്ഷപാതമോ ആകില്ലെന്ന് ജസ്റ്റിസ് സൗരഭ് ബാനര്‍ജി വ്യക്തമാക്കി.
തീയതിയോ സമയമോ ഇല്ലാത്ത ഒരു വീഡിയോയുമായി വന്ന ഹര്‍ജിക്കാരനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.ഹര്‍ജിയുമായി വരുമ്പോള്‍ കൈവശം തെളിവ് ഉണ്ടായിരിക്കണമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

 

 

Recent Posts