
കണ്ണൂര്‍: ഓണം ബമ്പറായ 30 കോടി അടിച്ചത് കണ്ണൂരിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് എന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. കണ്ണൂരിലെ മൊകേരി സ്വദേശിയായ മനുവിനാണ് ബമ്പര്‍ അടിച്ചത് എന്നായിരുന്നു വ്യാജവാര‍്ത്ത. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജവാര‍്ത്ത പ്രചരിക്കുന്നത്.
മട്ടന്നൂരിലേക്ക് ലോറിയില്‍ പോകുന്ന വഴിയിലാണ് ടിക്കറ്റെടുത്തത് എന്നാണ് കഥ. ലോറിയില്‍ തന്നെയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് സൂക്ഷിച്ചിരുന്നത് എന്നും പിന്നീട് ഫലം വന്ന് നോക്കിയപ്പോഴാണ് തനിക്കാണ് ഒന്നാം സമ്മാനമെന്നറിഞ്ഞതെന്നും. വട്ടോളി കാനറ ബാങ്കിലാണ് മനു ടിക്കറ്റ് നല്കിയതെന്നുമാണ് പ്രചരിക്കുന്ന കഥ. ഇത് വ്യാജവാര്‍ത്തയാണെന്ന് പറയുന്നു. ഇതുവരെ ഒന്നാം സമ്മാനജേതാവ് പുറത്തുവന്നിട്ടില്ല. അതിനിടെയാണ് ഈ വ്യാജവാര്‍ത്ത.
കനറാ ബാങ്കിന്റെ വട്ടോളി ശാഖയിൽ മനു ടിക്കറ്റ് ഏൽപ്പിച്ചു എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ബാങ്ക് അധികൃതർ ഇത് നിഷേധിച്ചു. മുൻവർഷങ്ങളിലെ വിജയികൾക്കുണ്ടായ അനുഭവങ്ങൾ ഓർത്ത് യഥാർത്ഥ ഭാഗ്യശാലി ബോധപൂർവ്വം മാറിനിൽക്കുകയാണെന്നാണ് കരുതപ്പെടുന്നത്. [1, 2, 3]