
കോട്ടയം: മുട്ടില്‍ മരം മുറി കേസിലും മെസ്സി തട്ടിപ്പ് കേസിലും വിവാദ പുരുഷന്മാരായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ആദ്യകാല തട്ടിപ്പുകളില്‍ ഒന്നായ മാംഗോ ഫോണ്‍ ലോഞ്ചില്‍ അവതാരകയായി പ്രത്യക്ഷപ്പെട്ട് വാനോളം പുകഴ്‌ത്തിയ രഞ്ജിനി ഹരിദാസിന്‌റെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. പാറ്റ സമരത്തിന് പിന്തുണയുമായി ദല്‍ഹിയിലെത്തിയത് രഞ്ജിനിക്ക് വലിയ വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തിരുന്നു. താന്‍ എക്കാലത്തും അഴിമതിക്കെതിരാണെന്നായിരുന്നു അന്നു പറഞ്ഞ ന്യായീകരണം. എന്നാല്‍ ആന്‌റോ അഗസ്റ്റിന്‍ അടക്കമുള്ളവരുടെ മാംഗോ ഫോണ്‍ തട്ടിപ്പിന് ഒപ്പം നിലകൊള്ളുകയും അവരുടെ പണം പറ്റുകയും ചെയ്ത രഞ്ജിനിയാണ് പാറ്റ സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ ഓടിപ്പിടിച്ചെത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം.
മാംഗോ ഫോണ്‍ ലോഞ്ചില്‍ റിപ്പോര്‍ട്ട് ടിവിയുടെ അന്നത്തെ ഉടമയായ എം വി നികേഷ് കുമാറും പങ്കെടുത്തിരുന്നു.