Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി വീണയ്‌ക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഇഡി നല്‍കിയ വിവരങ്ങളെക്കുറിച്ച് സംസ്ഥാന പോലീസിന് പ്രാഥമിക അന്വേഷണം നടത്താന്‍ നിയമപരമായി കഴിയുമോ എന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാന പൊലീസിന് വിവേചനാധികാരമുണ്ടോ എന്നത് നിയമപരമായി ഒരു പ്രധാനപ്പെട്ട ചോദ്യമാണെന്ന് ജസ്റ്റിസ് എ ബദറുദീന്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ ഇതുവരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാത്തത് ചോദ്യം ചെയ്ത് കെഎം ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം, പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
1988 ലെ അഴിമതി നിരോധന നിയമം , 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ പ്രകാരം പിണറായി വിജയനും വീണയും മുഹമ്മദ് റിയാസും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ഇഡി കണ്ടെത്തിയതായി ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഇഡിയുടെ അഭിഭാഷകന്‍ ആവര്‍ത്തിക്കുകയും മറ്റ് മറ്റ് മാര്‍ഗമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

Recent Posts