തിരുവനന്തപുരം: വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ മറുപടി പറയണമെന്നും യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അതേ രീതിയില്‍ ഉയര്‍ത്താന്‍ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ എം എം ഹസന്.
‘വിവാദങ്ങള്‍ മാദ്ധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഓരോനിമിഷവും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നാല്‍ ആര്‍ക്കായാലും അസ്വസ്ഥത തോന്നില്ലേ. ഓരോരുത്തരും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അതേ രീതിയില്‍ ഉയര്‍ത്താന്‍ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് അവസരം കൊടുക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അപ്പോള്‍ത്തന്നെ മറുപടി പറയണം’, ഹസന് പറഞ്ഞു.
വിമാന യാത്ര ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരണം തേടിയ മാദ്ധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ക്ഷോഭിച്ചിരുന്നു. ഇതിലുള്ള എതിര്‍പ്പാണ് പരോക്ഷമായി ഹസന് പങ്കുവച്ചത്.
















