
ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
ബെംഗളൂരു: അട്ടിമറിയോളം പോന്ന സമനിലയുമായി ഭാരത ഫുട്‌ബോള്‍ ടീം. ഫിഫ റാങ്കിങ്ങില്‍ 44-ാമതുള്ള ടീമും ലോകകപ്പുകളില്‍ പല തവണ കളിച്ചിട്ടുള്ള ടീമുമായ പാനമയെ ഓരോ ഗോള്‍ സമനിലയിലാണ് ഭാരതം കുരുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 1-0ന് ആധിപത്യം പൂലര്‍ത്താനും സാധിച്ചു.
ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന അന്താരാഷ്‌ട്ര ഫിഫ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ശക്തരായ പനാമക്കെതിരെ ഭാരതം മികച്ച പോരാട്ടം കാഴ്ചവെച്ചാണ് സമനില നേടിയത്. ഫിഫ റാങ്കിംഗില്‍ 44ാം സ്ഥാനത്തുള്ളതും ലോകകപ്പില്‍ കളിച്ച പരിചയസമ്പത്തുള്ളതുമായ പനാമക്കെതിരെ 138-ാം റാങ്കിലുള്ള ഭാരതം കാഴ്ചവെച്ച വീറുറ്റ പോരാട്ടം കായികപ്രേമികളെ ആവേശത്തിലാഴ്‌ത്തി. മത്സരത്തിന്റെ 41ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെയാണ് ഭാരതം ആദ്യം മുന്നിലെത്തിയത്. പനാമ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റയാന്‍ വില്യംസ് നേടിയ മനോഹരമായ ഗോള്‍ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്‌ത്തി.
ആദ്യ പകുതിയില്‍ ഭാരതം 10 ന് മുന്നിട്ടുനിന്നു. ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ തകര്‍പ്പന്‍ സേവുകളും അന്‍വര്‍ അലി, ബിജോയ് എന്നിവരുടെ കരുത്തുറ്റ പ്രതിരോധവും പനാമയുടെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറച്ചു. രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച പനാമ ഒടുവില്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിജയം കണ്ടെത്താന്‍ ഇരുടീമുകളും ശ്രമിച്ചെങ്കിലും സമനിലയില്‍ കളി അവസാനിച്ചു.