
കോട്ടയം: സിപിഎമ്മുകാര്‍ വന്ന് അടുത്തുനിന്നാല്‍ തനിക്കു കിട്ടേണ്ട ഭാരതരത്‌നം അല്ലെങ്കില്‍ ഫാല്‍ക്കേ പുരസ്‌കാരം നഷ്ടപ്പെടും എന്നു വിചാരിക്കുന്ന ഒരു പരിമിത മനുഷ്യനാണ് മമ്മൂട്ടിയെന്ന് ജമാ അത്ത് ചാനലിന്‌റെ പരിഹാസം. മമ്മൂട്ടി കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ക്കൊപ്പമല്ലെന്നും ചാനല്‍ അവതാരകന്‍ പുതുതായി കണ്ടുപിടിക്കുന്നു. ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം മടങ്ങും മുന്‍പ് ഭാരതത്തിന്‌റെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‌റെ പ്രതിമയ്‌ക്കു കീഴെ നഗ്‌നപാദനായി നിന്ന് പുഷ്പാര്‍ച്ചന നടത്തിയതാണ് ചാനലിനെ വിറളിപിടിപ്പിച്ചത്.
അയാളോട് നമ്മള്‍ കാണിക്കേണ്ടത് ഒരു സഹാനുഭൂതിയാണ്. അങ്ങ് എന്താണെന്നുവച്ചാല്‍ ചെയ്തിട്ട് ആ ഭാരതരത്‌നം അങ്ങു വാങ്ങിച്ചോ എന്ന മട്ടു കാണിക്കണം. മമ്മൂട്ടി കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങള്‍ക്കൊപ്പമല്ല. ചെറുപ്പം മുതല്‍ അംഗീകാരങ്ങള്‍ക്കു വേണ്ടി, ദൃശ്യതയ്‌ക്കുവേണ്ടി വല്ലാതെ മോഹിച്ച ഒരാളാണ് മമ്മൂട്ടി. എംടിക്കും കെജി ജോര്‍ജിനും മുന്നിലല്ലാത്തപ്പോഴൊക്കെ അഹങ്കാരം കാണിച്ചിട്ടുള്ള ആളുമാണ്. കേവലം സ്വര്‍ത്ഥമായ ആഗ്രഹങ്ങളുള്ള മനുഷ്യന്‍. പ്രായമായപ്പോള്‍ അതിന്‌റെ മൂര്‍ത്തിമദ് ഭാവത്തിലേക്ക് അദ്‌ദേഹംപോവുകയാണ്. അങ്ങിനെ പോകുന്നു അധിക്‌ഷേപങ്ങള്‍.