Categories: News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Published by
പ്രവീണ്‍ പി.

കണ്ണൂര്‍: ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്‌സ് എന്നിവരെയാണ് പിടികൂടിയത്.

പരിയാരത്ത് ആണ് സംഭവം.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനിയുടെ മാലയാണ് ദമ്പതികള്‍ പൊട്ടിച്ച് കടന്നത്. ദമ്പതികള്‍ ബൈക്ക് നിര്‍ത്തി വഴി ചോദിക്കവെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. നിമിഷ നേരം കൊണ്ട് ബൈക്ക് ഓടിച്ച് സ്ഥലം വിടുകയും ചെയ്തു.പരാതി പ്രകാരം പരിയാരം പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അര്‍ജുനും ഭാര്യ ഹെലോയ്‌സുമാണെന്ന് തിരിച്ചറിഞ്ഞത്.

അര്‍ജുനെ പയ്യന്നൂരില്‍ നിന്നും ഹെലോയ്‌സിനെ തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നുമാണ് പൊലിസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു.

Recent Posts