കോഴിക്കോട്: മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു. ബാലുശേരിക്ക് സമീപം കാക്കൂര്‍ പാവണ്ടൂര്‍ സ്‌കൂളിന് സമീപം പാടിമലയില്‍ രാമദാസിന്റെ വീടിന് മകന്‍ അനുവിന്ദ് ആണ് വെളളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ തീവച്ചത്.
നരിക്കുനിയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന തീ പൂര്‍ണമായും കെടുത്തി. വീട്ടില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് ഭാഗികമായി കത്തിനശിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതായി രാമദാസ് പറഞ്ഞു.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. പതിവുപോലെ മദ്യപിച്ചെത്തിയ അനുവിന്ദ് പിതാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.തുടര്‍ന്ന് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. കാക്കൂര്‍ പൊലിസ് അനുവിന്ദിനെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















