തിരുവനന്തപുരം : തെരഞ്ഞെടുപ്പിനായി പണം സ്വീകരിക്കുന്നതും അഴിമതിപ്പണവും തമ്മിൽ വ്യത്യാസമുണ്ടെന്നും തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാമെന്നും മന്ത്രി കെ മുരളീധരൻ. മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ ഡയറിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. . തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ പാർട്ടികൾ പണം വാങ്ങിയിട്ടുണ്ടാകാമെന്നും, ഇതിൽ ഏത് അന്വേഷണം നടക്കുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരൻ പറഞ്ഞു.
‘ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാർ അല്ല കേരളത്തിലേത്. നിയമം അതിന്റെ വഴിക്ക് പോകണമെന്നും ഇഡി ഔദ്യോഗികമായി ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ബാധ്യതയുണ്ടെന്നും‘ അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ പേരുവിവരങ്ങളുള്ള നിർണായക ഡയറിക്കുറിപ്പ് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഇന്ന് പുറത്തുവിട്ടിരുന്നു. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേജുകളാണ് പുറത്തുവിട്ടത്. കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ (SFIO) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളിലുള്ളതാണ് ഈ വിവരങ്ങൾ.
മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവരുൾപ്പെടെ ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന വിവരങ്ങളാണ് രേഖകളിലുള്ളത്.
















