Kerala

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് പുതിയ ചിത്രം ദായ്റ ; തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ പൃഥ്വിരാജ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ : ഗണപതി ഭഗവാന്റെ അനുഗ്രഹം നേടി നടൻ പൃഥ്വിരാജ് സുകുമാരന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലാൽബാഗ്ച രാജ പന്തലിലെ വിനായകന് മുന്നിലേയ്‌ക്കാണ് കഴിഞ്ഞ ദിവസം  പൃഥ്വിരാജ് എത്തിയത്. ഭാര്യ സുപ്രിയയും ഒപ്പമുണ്ടായിരുന്നു. പൃഥ്വിരാജിനെയും കരീന കപൂറിനെയും പ്രധാന കഥാപാത്രങ്ങളാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ‘ദായ്റ’ നാലു ദിവസം മുൻപാണ് തിയേറ്ററുകളിൽ എത്തിയത്.

50 കോടി ബജറ്റിൽ ഒരുക്കിയ പുതിയ ചിത്രം ‘ദായ്റ’ റിലീസായി നാലുദിവസം പിന്നിട്ടപ്പോൾ 4.69 കോടി മാത്രമേ നേടാനായിട്ടുള്ളൂ . ഇതിനിടെയാണ് താരം ഗണപതി പന്തലിൽ എത്തിയത്.പൃഥ്വിരാജിന്റെ  2024ൽ പുറത്തിറങ്ങിയ ‘ബഡെ മിയാൻ ചോട്ടെ മിയാൻ’, 2025ലെ ‘സർസമീൻ’, എന്നിവയെല്ലാം ബോക്സ് ഓഫീസിൽ ദയനീയ പരാജയമായിരുന്നു. ഇപ്പോൾ ‘ദായ്റ’യും ബോക്സ് ഓഫീസിൽ കിതയ്‌ക്കുകയാണ്.

 

Recent Posts