Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിനോദ സഞ്ചാരി സ്ത്രീ മരിച്ചു.മണ്ണാര്‍ക്കാട് സ്വദേശിനി ബുഷാര(52)ആണ് മരിച്ചത്.

ഭവാനിപ്പുഴയില്‍ ഇറങ്ങിയവര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബുഷാരയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആനയെ കാണാന്‍ സാഹസം കാട്ടിയതാണ് അപകടമായതെന്ന് വനപാലകര്‍ പറഞ്ഞു.
അപായ മുന്നറിയിപ്പ് നല്‍കിയിട്ടും സഞ്ചാരികള്‍ പുഴയില്‍ നിന്ന് മാറിയില്ല.

 

Recent Posts