Kerala

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ തനിക്കെതിരെ പ്രചരിച്ച വാര്‍ത്തകളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ഇതിനോടകം ചിലര്‍ക്ക് നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. നിയമവിദഗ്‌ദ്ധരുമായി കൂടിയാലോചിച്ച ശേഷം മറ്റ് നീക്കങ്ങള്‍ കൈക്കൊള്ളും. രാഷ്‌ട്രീയപരമായ കാര്യങ്ങള്‍ക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മറുപടി നല്‍കും. ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും റിയാസ് പറഞ്ഞു.
ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ മന്ത്രി.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ചോദ്യംചെയ്തപ്പോഴും കര്‍ണാടകയിലെ നേതാക്കളെ ലക്ഷ്യമിട്ട് റെയ്ഡുകള്‍ നടത്തിയപ്പോഴും ഇഡിയുടെ നടപടികളെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍, അതേ ഇഡി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനുള്ള തീരുമാനം കേരള സമൂഹം തീര്‍ച്ചയായും ചര്‍ച്ച ചെയ്യുമെന്ന് റിയാസ് പറഞ്ഞു.

 

Recent Posts