Kerala

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വീട്ടിൽ പരിധിയിൽക്കവിഞ്ഞ് മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹെെക്കോടതി ജാമ്യം അനുവദിച്ചത്.

ആൻ്റോയ്‌ക്ക് ജാമ്യം നൽകരുതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലിയാണ് ഹാജരായത്. ചോദ്യംചെയ്യലിനോട് ആന്റോ  സഹകരിച്ചില്ല എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു സർക്കാർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.

മറ്റ് കേസുകൾ ബത്തേരി കോടതി തെറ്റായി മനസിലാക്കിയെന്നും അബ്‌കാരി വകുപ്പുകൾ ചുമത്തിയതിൽ പിഴവ് ഉണ്ടെന്നും അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആൻ്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ വാദമുന്നയിച്ചിരുന്നു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ല, മദ്യം പിടിച്ചെടുക്കുമ്പോൾ സ്വതന്ത്ര സാക്ഷികൾ ഇല്ലെന്നും ആന്‍റോയുടെ അഭിഭാഷകന്‍ വാദിച്ചു. വിൽപ്പനയ്‌ക്ക് സൂക്ഷിച്ച മദ്യമല്ല പിടിച്ചെടുത്തതെന്നും വീടിന്റെ കരമടച്ചതുകൊണ്ട് ഉടമയെന്ന് കരുതാനാകില്ലെന്നും ആൻ്റോയുടെ ഹർജിയിൽ വാദമുന്നയിച്ചിരുന്നു.

എന്നാല്‍, വയനാട്ടിലെ വീട് ആന്‍റോയുടെ തന്നെയാണെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ജാമ്യം നിഷേധിക്കുകയും ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കാമെന്നും വ്യക്തമാക്കുകയും ചെയ്തത്.

Recent Posts