India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ രണ്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ കൂടി ബിജെപിയ്ക്ക് വിജയം. കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലാണ് ബിജെപിക്ക് അനുഗ്രഹമായത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജയ്‌പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ രണ്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ കൂടി ബിജെപിയ്‌ക്ക് വിജയം. കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലാണ് ബിജെപിക്ക് അനുഗ്രഹമായത്. അജ്മീര്‍, പാലി എന്നീ രണ്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ കൂടിയാണ് ബിജെപിയ്‌ക്ക് ലഭിച്ചത്.

അജ്മീറിൽ 80 കൗൺസിലർ സീറ്റുകളിൽ 32 എണ്ണം മാത്രം ബിജെപിക്ക് ലഭിച്ചെങ്കിലും, 43 വോട്ടുകൾ നേടി ബിജെപിയുടെ അനാമിക ശർമ്മ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ 37 സീറ്റുകള്‍ നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 11 സീറ്റുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളായിരുന്നു വേണ്ടിയിരുന്നത്.

കോൺഗ്രസിന് വലിയ തിരിച്ചടി നൽകിക്കൊണ്ട്, 12 കൗൺസിലർമാരുടെ അധിക പിന്തുണയോടെ രാജസ്ഥാനിലെ പാലി മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ സ്ഥാനം ബിജെപി സ്വന്തമാക്കി. മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നമീത ബുബാകിയയ്‌ക്ക് 33 കൗൺസിലർമാരുടെ പിന്തുണ ലഭിച്ചപ്പോൾ, സ്വതന്ത്ര സ്ഥാനാർത്ഥിയായ രാജ്ബാല ഹിഗാദിന് 29 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ; വെറും നാല് വോട്ടിന്റെ വ്യത്യാസത്തിലാണ് അവർ പരാജയപ്പെട്ടത്. ഈ കോർപ്പറേഷനിൽ 29 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇവിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക മേയർ സ്ഥാനാര്‍ത്ഥി സുമിത്ര ജെയിനായിരുന്നു. പക്ഷെ അവര്‍ക്ക് ലഭിച്ചത് വെറും 3 വോട്ടുകൾ മാത്രമാണ്. കോണ്‍ഗ്രസിന്റെ ഉള്ളിലെ പടലപ്പിണക്കമാണ് ഈ തെരഞ്ഞെടുപ്പില്‍ പുറത്തുവന്നത്.

 

 

 

 

 

Recent Posts