Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മൂവാറ്റുപുഴ : ജാതിപത്രി മോഷണ കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. തൃക്കാരിയൂർ രാമല്ലൂർ തേർത്താനക്കുടി വീട്ടിൽ രമേശൻ (55)നെയാണ് മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ – വാളകം മനക്കപീടിക ഭാഗത്തുള്ള വീട്ടിൽ ഉണക്കി സൂക്ഷിച്ചിരുന്ന അമ്പത് കിലോയാളം വരുന്ന ജാതിപത്രിയാണ് മോഷണം നടത്തിയത് . ഈ മാസം പതിനാറിനാണ് കേസിനാസ്പദമായ സംഭവം. .നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് കാപ്പ പ്രകാരം നാടുകടത്തപ്പെട്ടിട്ടുള്ളയാളുമായ പ്രതി സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സഹായികളെക്കുറിച്ചും അന്വേഷണം നടത്തി വരുന്നു.

മോഷണങ്ങൾ തടയുന്നതിനായി മൂവാറ്റുപുഴ ഡി വൈ എസ് പി കെ ആർ മനോജിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ സി ഐ എം എസ് ഫൈസൽ മൂവാറ്റുപുഴ എസ് എച്ച് ഒ സുബിൻ ബിജു, എസ് ഐ മാരായ പി സി ജയകുമാർ, എം എ സക്കീർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ബാബു , ഇർഫാൻ ഹബീബ്,സന്ദീപ് പ്രഭാകർ, കെ പി അനിൽകുമാർ, എം പി രതീഷ് ,മിഥുൻ രാജ് എന്നിവരാണുണ്ടായിരുന്നത്.

Recent Posts