
എട്ട് വർഷമായി താൻ മദ്യപിക്കാറില്ലെന്ന് നടി ശ്രുതി ഹാസൻ . പ്രായം നാൽപതിലേക്ക് എത്തിയപ്പോഴുളള തന്റെ ജീവിതത്തെക്കുറിച്ചാണ് ശ്രുതി ഹാസൻ തുറന്ന് പറയുന്നത് . ശാരീരികമായുള്ള മാറ്റങ്ങളിൽ താൻ ആദ്യം പാനിക്ക് ആയിരുന്നെന്ന് ശ്രുതി പറയുന്നു.
‘ എനിക്ക് കംപാനിയൻഷിപ്പ് ഇഷ്ടമാണ്. ഞാനെന്റെ ജീവിതം മുഴുവൻ അങ്ങനെയാണ് ജീവിച്ചത്. ഒരു ബോക്സിൽ ഫിറ്റ് ചെയ്യുന്ന ആളല്ല. എന്നാൽ വിചിത്രമെന്നോണം ചില കാര്യങ്ങളിൽ ഞാൻ ട്രെഡീഷണലും യാഥാസ്ഥിതികയുമാണ്. വിവാഹത്തിന്റെ പേപ്പർ വർക്ക്, ആഡംബര ചെലവ്, കാണിക്കൽ എന്നിവയോട് താൽപര്യമില്ല. ആർക്ക് വേണ്ടിയാണിത് ചെയ്യുന്നത്. പേപ്പർ വർക്ക് കാരണമല്ലാതെ ഞാനും എന്റെ പങ്കാളിയും ദിവസവും പരസ്പരം ഞങ്ങളെ തെരഞ്ഞെടുക്കുന്നത് ഞാനാസ്വദിക്കുന്നു.
സിനിമാ രംഗത്ത് നിന്നും ഞാൻ 2 വർഷം ഇടവേളയെടുത്തിരുന്നു. എഗ് ഫ്രീസ് ചെയ്യണോ എന്ന് ഡോക്ടർ എന്നോട് ചോദിച്ചു. ഞാനന്ന് ഒരാളെ ഡേറ്റ് ചെയ്യുന്നുണ്ട്. സൗത്ത് ഇറ്റലിയിൽ ജീവിക്കാമെന്നെല്ലാം അന്ന് പ്ലാൻ ചെയ്യുകയാണ്. എന്നാൽ ഇന്നയാൾ എവിടെയെന്ന് പോലും അറിയില്ല.
റിലേഷൻഷിപ്പുകളിൽ സ്വാധീനിക്കപ്പെടരുതായിരുന്നെന്ന് ഇന്ന് തോന്നാറുണ്ട്. വർഷങ്ങളായിട്ടും അതിൽ മാറ്റം വന്നിട്ടില്ല. ഒരു ബന്ധത്തിലാകുമ്പോൾ പൂർണമായും അതിലേക്ക് കടക്കും. ഇത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ആളുകൾ ചോദിക്കും. അവരെ സംബന്ധിച്ച് അതൊരു നമ്പറാണ്. പക്ഷെ എന്നെ സംബന്ധിച്ച് പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്.
ഒഴിവാകുമ്പോൾ പൂർണമായും പുറത്തേക്ക് വരുംഅന്ന് ഡോക്ടറുടെ വാക്ക് കേട്ട് അണ്ഡശീതീകരണം ചെയ്യേണ്ടതായിരുന്നെന്നും ശ്രുതി ഹാസൻ പറഞ്ഞു.എട്ട് വർഷമായി മദ്യപിക്കാറില്ല. മിക്സഡ് മാർഷ്യൽ ആർട്സ് പരിശീലിക്കാറുണ്ട്. ഉറക്ക സമയം ശരിയാക്കാൻ നന്നായി ശ്രമിക്കുന്നുണ്ട്. ധ്യാനം ഒരുപാട് സഹായിക്കുന്നുണ്ടെന്നും ശ്രുതി ഹാസൻ പറഞ്ഞു. അമ്മായാകാൻ തനിക്കിഷ്ടമാണ്. ദത്തെടുക്കാനോ ബയോളജിക്കലായി കുഞ്ഞുണ്ടാകാനോ തനിക്കിഷ്ടമാണെന്നും ശ്രുതി ഹാസൻ പറഞ്ഞു.