India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ പൂവും പുല്ലും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിനെതിരെ മമത ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര്, ചിഹ്നം, സംഘടന എന്നിവയില്‍ ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേരും ചിഹ്‌നവും മരവിപ്പിച്ചത്. മമത ബാനര്‍ജി നയിക്കുന്ന വിഭാഗത്തിന് മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും ഫുട്‌ബോള്‍ പ്ലെയര്‍ ചിഹ്നവും, എതിര്‍ വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും എന്‍വലപ്പ് ചിഹ്നവമാണ് അനുവദിച്ചത്.

ഒക്ടോബര്‍ 6 ന് നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഈ തീരുമാനം മമതയ്‌ക്ക് വലിയ തിരിച്ചടിയായിരുന്നു.

 

Recent Posts