Kerala

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:അഞ്ച് വയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാലരാമപുരം കോട്ടുകാല്‍കോണത്താണ് സംഭവം.

ദീപക് എന്ന കുട്ടിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കുട്ടിയുടെ വീടിന് സമീപത്തുളള ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.ദിലീപ് -ശ്രുതി ദമ്പതികളുടെ മകനാണ് മരിച്ച ദിലീപ്.

ശനിയാഴ്ച ഉച്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Recent Posts