അലഹബാദ് : ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി.കുടുംബാംഗങ്ങള്‍ക്കോ, മറ്റ് ബന്ധുക്കള്‍ക്കോ, സമൂഹത്തിലെ മറ്റേതെങ്കിലും വിഭാഗത്തിനോ അവരുടെ ശാരീരിക സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനോ ലംഘിക്കാനോ നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
തങ്ങള്‍ക്ക് ഉചിതമായതെന്തെന്ന് മനസ്സിലാക്കാന്‍ ഇരുവര്‍ക്കും പൂര്‍ണ്ണമായ കഴിവുണ്ടെന്നും കോടതി വലയിരുത്തി.
ദമ്പതികളുടെ ലിവ്-ഇന്‍ ബന്ധത്തിന് തടസ്സം നേരിട്ടാല്‍, പോലീസ് അവര്‍ക്ക് സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
വ്യത്യസ്ത വിശ്വാസങ്ങളില്‍ പെട്ടവരാണെന്നും ഒരേ ലിംഗത്തില്‍ പെട്ടവരാണെന്നും അതിനാല്‍ കുടുംബാംഗങ്ങളില്‍ നിന്ന് അവരുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്നും പോലീസ് സുരക്ഷ നല്‍കണമെന്നുമായിരുന്നു വാദിഭാഗത്തിന്‌റെ ആവശ്യം.
സ്വവര്‍ഗ ബന്ധങ്ങള്‍ സമൂഹത്തിന്റെ സ്വാഭാവികവും പരമ്പരാഗതവുമായ ചട്ടക്കൂടിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‌റെ വാദംകോടതി അംഗീകരിച്ചില്ല.














