വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ പരിഹാസക്കുറിപ്പുമായി ശ്രീജിത്ത് പണിക്കർ . ‘ ചില സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” എന്ന പരിപാടി ഇന്നുണ്ടാവില്ല. പകരം “കുപ്പി വിത്ത് ആന്റപ്പൻ” സംപ്രേഷണം ചെയ്യും‘ എന്നാണ് ശ്രീജിത്ത് പണിക്കർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ആന്റോ അഗസ്റ്റിന്റെ വഴവറ്റയിലെ വീട്ടിൽ നിന്നും 43 ലീറ്റർ വിദേശമദ്യവും 22 ലീറ്റർ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ അളവിലുള്ള മദ്യമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു മദ്യം കണ്ടെത്തിയത്.
6400 യുഎസ് ഡോളർ, യുഎഇ, ഘാന, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി, വിദേശ ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ, ലാപ്ടോപ്, ടാബ്, ഒട്ടേറെ രേഖകൾ എന്നിവയും പിടിച്ചെടുത്തായി പൊലീസ് അറിയിച്ചു.















