India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

ചിത്രത്തിന്‍റെ പേരും 'ഫസ്റ്റ് ലുക്ക്' പോസ്റ്ററും പുറത്തിറക്കിയ ചടങ്ങിൽ, 'എം.എസ്: എ ലെഗസി ഓൺ സ്‌ക്രീൻ' (M.S: A Legacy On Screen) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു. വരാനിരിക്കുന്ന ബയോപിക്കിൽ (ജീവചരിത്ര സിനിമ) സുബ്ബലക്ഷ്മിയായി വേഷം ചെയ്യുന്നത് രശ്മിക മന്ദാന. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം പുറത്തുവന്നു.

കാറ്റും കോളും നിറഞ്ഞ സുബ്ബലക്ഷ്മിയുടെ ജീവിതം
ദേവദാസി സമുദായത്തില്‍പ്പെട്ട ഷണ്‍മുഖവടിവ് അമ്മാള്‍ ആയിരുന്നു സുബ്ബലക്ഷ്മിയുടെ അമ്മ. പ്രശസ്ത വീണ വിദ്വാന്‍ ആയിരുന്നു. സംഗീതമികവില്‍ ഉയര്‍ന്ന് നിന്നിട്ടും ജാതിയുടെ പേരില്‍ സുബ്ബലക്ഷ്മിയ്‌ക്ക് മുഖ്യധാരയിലേക്ക് കടക്കാന്‍ സാധിച്ചില്ലെന്ന് ഒരു വിമര്‍ശനം ഉണ്ടായിരുന്നു. മധുരൈയിലെ ജാതിപരമായ പരിമിതി അവരുടെ സംഗീതജ്ഞ എന്ന വളര്‍ച്ചയ്‌ക്ക് തടസ്സമായി. അമ്മ സുബ്ബലക്ഷമിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആ കെട്ട് പൊട്ടിച്ച് സുബ്ബലക്ഷ്മില്‍ മദ്രാസിലേക്ക് ചേക്കേറുകയായിരുന്നു. അത് വഴിത്തിരിവായി. 1940-ൽ പത്രപ്രവർത്തകനായ ടി. സദാശിവത്തെ അവർ വിവാഹം കഴിച്ചു. സദാശിവമാണ് സുബ്ബലക്ഷ്മിയെ ക്ലാസിക്കല്‍ സംഗീതജ്ഞ എന്ന നിലയില്‍ ഉയര്‍ത്തിയത്. ശരിക്കും വഴികാട്ടിയാവുകയായിരുന്നു. അഗാധമായ ആത്മീയ ഭക്തിക്ക് ഊന്നൽ നൽകുന്ന രീതിയിൽ അവരുടെ സംഗീതശേഖരത്തെ രൂപപ്പെടുത്തുകയും, ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് അവരുടെ പ്രശസ്തി വ്യാപിപ്പിക്കുകയും ചെയ്തത് അദ്ദേഹമാണ്.

എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷിക ദിനത്തിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേരും ‘ഫസ്റ്റ് ലുക്ക്’ പോസ്റ്ററും പുറത്തിറക്കിയ ചടങ്ങിൽ, ‘എം.എസ്: എ ലെഗസി ഓൺ സ്‌ക്രീൻ’ (M.S: A Legacy On Screen) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

മുതിർന്ന നടൻ കമൽ ഹാസൻ ആദ്യ ക്ലാപ്പ് അടിച്ച് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ചു. ചടങ്ങിൽ രശ്മിക മന്ദാന, കമൽ ഹാസൻ, മുതിർന്ന നിർമ്മാതാവ് അല്ലു അരവിന്ദ് എന്നിവർ പങ്കെടുത്തു.

Recent Posts