News

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ഡിജിറ്റൽ പണമിപാടായ യുപിഎ സംവിധാനം വിനിയോഗിക്കുമ്പോൾ ഫീസ് കൊടുക്കേണ്ടിവരുമെന്ന തരത്തിൽ നടക്കുന്ന വാർത്തകളിൽ അവ്യക്തതകൾ ഏറെ. വ്യക്തികൾ തമ്മിലുള്ള പണം ഇടപാടുകൾക്ക് ഫീസില്ല. എന്നാൽ, വലിയ തോതിലുള്ള പണമിടപാട് നടക്കുമ്പോൾ ഫീസ് നൽകേണ്ടിവരും. അത് എത്രയാണെന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. സർക്കാരല്ല അത് നിശ്ചയിക്കുന്നത്. ‘പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്,2007’സെക്ഷൻ 10 എ പ്രകാരം ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണ് ഇത്.

2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് പൂർണ്ണമായും സൗജന്യമാണ്. 2,000 രൂപ വരെയുള്ള യുപിഐ പേയ്‌മെന്റുകൾക്കോ റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്കോ ബാങ്കുകളോ പേയ്‌മെന്റ് സേവന ദാതാക്കളോ നേരിട്ടോ അല്ലാതെയോ യാതൊരുവിധ ഫീസും വാങ്ങാൻ പാടില്ലെന്ന് സർക്കാർ വിജ്ഞാപനം വ്യക്തമാക്കുന്നു.

– വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ സൗജന്യമായി തുടരും. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ മറ്റ് വ്യക്തികൾക്കോ പണം അയക്കുന്നത് തുക എത്രയായാലും പൂർണ്ണമായും സൗജന്യമായിരിക്കും.

– 2,000 രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകളിൽ വന്ന മാറ്റങ്ങൾ ഇവയാണ്.

വലിയ തുകയുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തും. ഇതിലൂടെ, വലിയ ഇടപാടുകൾക്ക് ഫീസ് നിശ്ചയിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്‌ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അവസരമൊരുങ്ങുകയാണ്.
– ഫീസ് നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല: 0.4% അല്ലെങ്കിൽ 0.5% എന്നിങ്ങനെ പ്രത്യേക നിരക്കുകൾ പരാമർശിക്കുന്ന വാർത്തകൾ, വിവിധ ബാങ്കുകൾ പരിഗണിക്കുന്ന നിർദ്ദേശങ്ങളെക്കുറിച്ചുള്ളതാണ്; അല്ലാതെ സർക്കാർ നിശ്ചയിച്ചതോ പ്രഖ്യാപിച്ചതോ ആയ നിരക്കുകളല്ല.

ഉപഭോക്താവിന് നികുതിയോ അധിക ഫീസോ ഇല്ല: സാധാരണ തുകയിൽ നിന്ന് സർചാർജ് ഈടാക്കുമെന്ന അവകാശവാദങ്ങൾ (ഉദാഹരണത്തിന്, 5,000 രൂപയുടെ ഇടപാടിന് 25 രൂപ അധികം നൽകേണ്ടിവരും എന്നത്) തെറ്റാണ്.

Recent Posts