Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: കായംകുളത്ത് പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത 10 വയസുകാരി ബസിനടിയില്‍പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടില്‍ ശ്രീകാന്ത്-വിദ്യ ദമ്പതികളുടെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് എല്‍പിഎസിലെ 4-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി.

കെപി റോഡില്‍ കായംകുളം പൊലിസ് സ്റ്റേഷന് സമീപം കഴിഞ്ഞദിവസം വൈകുന്നേരം ആറേകാലിനാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ശ്രീഭദ്രയെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പിന്നീട് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. സഹോദരന്‍ ശ്രീ ഗണേഷ്. അപകടത്തില്‍ ശ്രീകാന്തിന് നിസാര പരിക്കേറ്റു.

 

 

Recent Posts