Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ചെക്ക് കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നല്‍കണം. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

ചെക്ക് കേസില്‍ മുംബയ് ബോറിവലി മജിസ്‌ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മുംബയ് സ്വദേശി പരാതിക്കാരന്‍ ഹര്‍ജി. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ മാണി സി കാപ്പന് നല്‍കരുതെന്നും ആവശ്യമുണ്ട്. മാണി സി കാപ്പന് നാല് കേസുകളിലായി മൂന്നര വര്‍ഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.

കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹര്‍ജി നല്‍കിയത്. സെപ്തംബര്‍ ഒന്ന് മുതല്‍ മാണി സി കാപ്പന്‍ അയോഗ്യനാണ് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Recent Posts