Kerala

മാരത്തണ്‍ മത്സരത്തിനിടെ റിട്ട. കായിക അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വള്ളിക്കുന്ന് (മലപ്പുറം): മാരത്തണ്‍ മത്സരത്തിനിടെ റിട്ട. കായിക അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. ‘ലഹരിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരാം’ എന്ന സന്ദേശവുമായി വള്ളിക്കുന്ന് ജെസിഐ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജെസിഐയും റണ്‍വിക്ടര്‍ അസ് കാലികറ്റ് യൂണിവേഴ്സിറ്റിയും സംഘടിപ്പിച്ച മാരത്തണ്‍ മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നതിടെ വളാഞ്ചേരി ടിആര്‍കെ യുപി സ്‌ക്കൂള്‍ റിട്ട. അധ്യാപകനും തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗസ്റ്റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറുമായിരുന്ന വള്ളിക്കുന്ന് പരുത്തിക്കാട് സ്വദേശിയുമായ അറമ്മല്‍ ശ്രീകുമാര്‍ (61) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആണ് 10 കിലോ മീറ്റര്‍ മത്സരം ആരംഭിച്ചത്. മത്സരം പൂര്‍ത്തിയാക്കാന്‍ മീറ്ററുകള്‍ മാത്രം അവശേഷിക്കേ ശ്രീകുമാര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പ്രഥമ ശുശ്രുഷ നല്‍കി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: മീന (അധ്യാപിക എംവിഎച്ച്എസ് സ്‌കൂള്‍ അരിയല്ലൂര്‍). മകള്‍: അഞ്ജലി (എംഎസ്എംഎച്ച്എസ് സ്‌കൂള്‍ കല്ലിങ്ങല്‍ പറമ്പ്). മരുമകന്‍: കൈലാസ് (എസ്ബിഐ). അച്ഛന്‍: ഗോവിന്ദന്‍ നായര്‍. അമ്മ: ശാന്തകുമാരി. സഹോദരങ്ങള്‍: രമാദേവി, രാജേശ്വരി, അനില്‍കുമാര്‍. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍.