ലഖ്‌നൗ (ഉത്തര്‍പ്രദേശ്): നിരോധിത ഭീകരസംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസംഗഡില്‍ നിന്ന് 19 വയസുള്ള യുവാവിനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.
അസംഗഡ് ജില്ലയിലെ ദിദാര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മഹമൂദ്പൂരിലെ ചിതാര ഗ്രാമത്തില്‍ താമസിക്കുന്ന മുഹമ്മദ് ഡാനിഷിന്റെ മകന്‍ മുഹമ്മദ് നബീല്‍ ആണിയാള്‍.
ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സോഷ്യല്‍ മീഡിയ വഴി യുവാക്കളുമായി ബന്ധപ്പെടാനും അവരെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാനും നബീല്‍ ശ്രമിച്ചിരുന്നതായുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന് ലഭിച്ചിരുന്നു.












