Cricket

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബിര്‍മിങ്ങാം: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി നേടിയ താരമായി ജോ റൂട്ട്. ഇതിഹാസ താരം സച്ചന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള റിക്കാര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മറികടന്നു. പാകിസ്ഥാനെതിരെ സ്വന്തം നാട്ടില്‍ ഇന്നലെ അവസാനിച്ച ടെസ്റ്റ് പരമ്പരയിലാണ് റിക്കാര്‍ഡ് പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ മുന്നില്‍ വച്ച വിജയലക്ഷ്യം 130 റണ്‍സ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് വിജയം പൂര്‍ത്തിയാക്കി. മത്സരത്തില്‍ പുറത്താകാതെ നിന്ന്(62) റൂട്ട് സച്ചിന്റെ റിക്കാര്‍ഡ് മറികടക്കുകയായിരുന്നു.
സച്ചിന്‍ ടെസ്റ്റില്‍ 68 അര്‍ദ്ധ സെഞ്ചുറി നേടിയിട്ടുണ്ട്. റൂട്ടിന് ഇപ്പോള്‍ 69 ആയി. 66 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള വിന്‍ഡീസ് മുന്‍ താരം ശിവ്‌നരൈന്‍ ചന്ദര്‍പോള്‍ ഇതോടെ മൂന്നാം സ്ഥാനത്തായി.

ഇംഗ്ലണ്ട്-പാക് ടെസ്റ്റ് പരമ്പര ആതിഥേയര്‍ 3-0ന് സമ്പൂര്‍ണമായി നേടിയെടുത്തു. അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക് 133 റണ്‍സില്‍ പുറത്തായി ഇതിനെതിരെ ഇംഗ്ലണ്ട് 453 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഓള്‍റൗണ്ടര്‍ റാസവുല്ല(81)യുടെ മികവില്‍ പാകിസ്ഥാന്‍ 449 റണ്‍സെടുത്തു. ഇതിനെതിരെ ബാറ്റെടുത്ത ഇംഗ്ലണ്ട് 130 റണ്‍സ് നേടി വിജയിക്കുകയായിരുന്നു.

Recent Posts