ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ ലക്ഷ്യമിട്ട് കോടികൾ മുടക്കുന്ന വൻകിട ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും തിയേറ്ററുകളിൽ തിരിച്ചടികൾ നേരിടുമ്പോൾ, വെറും രണ്ട് കോടി രൂപ മാത്രം മുതൽമുടക്കിൽ നിർമ്മിച്ച് ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയിലധികം കളക്ഷൻ വാരിയെടുത്ത് കുതിക്കുകയാണ് ഹനുമാൻ അൻഷ് .
സിനിമയിൽ പ്രശസ്ത സന്യാസി ബാബ നീം കരോളിയുടെ വേഷം ചെയ്ത നടൻ ശോഭിനവ് സത്യ, ഈ വേഷത്തെ തന്റെ നല്ല പ്രവൃത്തികളുടെയും ബാബയുടെ അനുഗ്രഹത്തിന്റെയും ഫലമായാണ് കണക്കാക്കുന്നത്. ഷൂട്ടിംഗിനെ ആത്മീയ യാത്രയായും ജീവിതത്തിന് ഒരു പുതിയ ദിശാബോധം നൽകുന്ന അനുഭവമായും അദ്ദേഹം കണക്കാക്കുന്നു.ഷൂട്ടിംഗിനിടെ വ്രതം അനുഷ്ഠിച്ചതിന്റെയും, ഹനുമാൻ ചാലിസ ചൊല്ലിയതിന്റെയും കഥകളും അദ്ദേഹം പങ്ക് വച്ചു.
‘ ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം, മുഴുവൻ ടീമും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു. ഒരു ദിവസം, ക്യാമറ തകരാറിലായപ്പോൾ, ടീം ഹനുമാൻ ചാലിസ ചൊല്ലാൻ തുടങ്ങി. പാരായണം പൂർത്തിയാകുമ്പോഴേക്കും ക്യാമറ ശരിയായി . മദ്യം, മാംസാഹാരം, അസഭ്യമോ അശ്ലീലമോ ആയ ഭാഷ ഉപയോഗിക്കുന്നത് ഒക്കെ സെറ്റിൽ കർശനമായി നിരോധിച്ചിരുന്നു.
ഈ ചിത്രം എനിക്ക് ലഭിച്ചത് ബാബ ജിയിൽ നിന്നുള്ള ഒരു പ്രത്യേക അനുഗ്രഹമാണ്, ഒരുപക്ഷേ എന്റെ നല്ല പ്രവൃത്തികളുടെ ഫലവുമാണ്. എന്റെ ആദ്യ സിനിമ ബാബ നീം കരോളി ജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഷൂട്ടിംഗ് എനിക്ക് ഒരു ആത്മീയ യാത്രയായിരുന്നു.
ഞാൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല, ഞാൻ അതിൽ ജീവിക്കുകയായിരുന്നു . എന്റെ പ്രത്യയശാസ്ത്രത്തിൽ ഇത് വലിയ മാറ്റം വരുത്തി. എപ്പോഴും പരിമിതികൾക്കുള്ളിൽ ജീവിക്കാൻ ഞാൻ പഠിച്ചു. വിശക്കുന്നവർക്ക് ഭക്ഷണവും ഭക്തർക്ക് ദാനങ്ങളും നൽകുക എന്ന ബാബയുടെ സന്ദേശം ഞാൻ ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നു. ഈ സന്ദേശം സിനിമയിലൂടെ എല്ലാവരിലേക്കും എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ജെൻ-സെഡ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 21 കാരിയായ അനുപ്രിയ നാഗർ തന്റെ വരുമാനത്തിന്റെ മൂന്ന് വർഷം ഈ പദ്ധതിയിൽ നിക്ഷേപിച്ചു. യുകെയിലെ ബാത്ത് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നതിനിടെ ഒരു വിദേശിയിൽ നിന്നാണ് അവർ ബാബയെക്കുറിച്ച് പഠിച്ചത്.
















