
കൊച്ചി: ശബരിമല അയ്യപ്പ സ്വാമിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ പരാമര്‍ശങ്ങള്‍ അടങ്ങിയ സോഷ്യല്‍ മീഡിയ വീഡിയോ നീക്കാന്‍ ഹൈക്കോടതി മെറ്റയ്‌ക്ക് നിര്‍ദ്ദേശം നല്‍കി. ആക്ഷേപകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീഡിയോ തുടര്‍ന്നും ലഭ്യമാകുന്നത് ഭക്തരുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് കോടതി നിരീക്ഷിച്ചു. പ്രസ്താവനയിറക്കിയ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരെ നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് .
കേസ് ഒക്ടോബര്‍ 6 ന് അടുത്ത വാദം കേള്‍ക്കും
സണ്ണി എം. കപിക്കാട് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തിനിടെയാണ് ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയത്.
.