
ലഖ്നൗ: മുഖ്യമന്ത്രി ആദിത്യനാഥിനെയും എസ്ഡിഎമ്മിനെയും “ക്രിമിനലുകള്‍” എന്ന് വിളിക്കുകയും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്ത ബിബിസി റിപ്പോര്‍ട്ടറായ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു.
സഹാറൻപൂർ കളക്ടറേറ്റ് വളപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന അനധികൃതമായ ഒരു പള്ളി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ ഈയിടെ യുപി അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജരിവാല മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്രിമിനല്‍ എന്ന് വിളിച്ചത്.
മോദിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ നീഷു ആസാദിനെതിരെ ഒരു യുവ ബിജെപി പ്രവര്‍ത്തകന്‍ ഭീഷണി മുഴക്കിയതിനെതിരെ സിജെപി ഈയിടെ ദല്‍ഹി പൊലീസ് മുന്‍പാകെ പ്രതിഷേധിക്കുമ്പോള്‍ അവിടെയും ബിബിസി ലേഖിക ഹുദ ജരിവാല സന്നിഹിതയായിരുന്നു. ദൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ അന്ന് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഹുദ ജരിവാല വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു