താഷ്‌കന്റ്: എഎഫ്‌സി അണ്ടര്‍20 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായക ഗ്രൂപ്പ് ബി പോരാട്ടത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ ഭാരതത്തിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ യുവനിര (ബ്ലൂ കോള്‍ട്ട്‌സ്) ബംഗ്ലാദേശിനെ തകര്‍ത്തത്.
ഡാനി മെയ്‌തേയ് ലെയ്ഷ്രാം, വിശാല്‍ ഡാനി മെയ്‌തേയ് നേടിയ ഗോളിലൂടെ ഭാരതം ആദ്യ പകുതിയില്‍ മുന്നിലെത്തി. ഈ ജയത്തോടെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളോടെ ഭാരതം ആറ് പോയിന്റ് നേടി. ആദ്യ മത്സരത്തില്‍ സിറിയയെ പരാജയപ്പെടുത്തിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഉസ്‌ബെക്കിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം.











