Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജന്റെ 'ഷിക്കാഗോ സ്കൂൾ' സാമ്പത്തിക ശാസ്ത്രം ഇന്ത്യയെ മെക്സിക്കോ പോലെയാക്കുമെന്ന് ശ്രീധർ വെമ്പു കൂലികുറഞ്ഞ തൊഴിലാളികളുടെ രാജ്യമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മെക്സിക്കോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 12:00 am IST
inIndia, Business
കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജന്റെ ‘ഷിക്കാഗോ സ്കൂൾ’ സാമ്പത്തിക ശാസ്ത്രം ഇന്ത്യയെ മെക്സിക്കോ പോലെയാക്കുമെന്ന് ശ്രീധർ വെമ്പു കൂലികുറഞ്ഞ തൊഴിലാളികളുടെ രാജ്യമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മെക്സിക്കോ.

ഇന്ത്യ എങ്ങനെ സമ്പത്ത് വളർത്തിയെടുക്കണം, ഉയർന്ന ശമ്പളമുള്ള ജോലികളിലേക്ക് തൊഴിലാളികളെ എങ്ങിനെ ഉയർത്തണം എന്നീ വിഷയങ്ങളില്‍ സംഘപരിവാര്‍ പക്ഷക്കാരനായ ഐടി വ്യവസായി ശ്രീധര്‍ വെമ്പുവും കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ രഘുറാം രാജനും തമ്മില്‍ ഏറ്റുമുട്ടി. ഇവരുടെ വാദപ്രതിവാദങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഈ ഏറ്റുമുട്ടലില്‍ ശ്രീധര്‍ വെമ്പു വ്യക്തമായ പോയിന്‍റുകള്‍ ഉയര്‍ത്തി രഘുറാം രാജനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

സാമ്പത്തിക സിദ്ധാന്തത്തിന്റെ “ചിക്കാഗോ സ്കൂളി’ ന്റെ പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് രഘുറാം രാജന്റെ സാമ്പത്തിക വാദങ്ങളെന്ന് വെമ്പു വിശേഷിപ്പിച്ചു. വ്യാവസായിക നയത്തോട് യോജിപ്പില്ലാത്തവരാണ് ഷിക്കാഗോ സ്കൂളില്‍ പെട്ട സാമ്പത്തിക സിദ്ധാന്തക്കാരെന്നും ശ്രീധര്‍ വെമ്പു കുറ്റപ്പെടുത്തി. രഘുറാം രാജന്റെ ചിക്കാഗോ സ്കൂള്‍ സാമ്പത്തിക സിദ്ധാന്തം ഇന്ത്യയെ മെക്സിക്കോയുടെ സാമ്പത്തിക സാഹചര്യത്തിലേക്ക് നയിക്കും, അല്ലാതെ ഒരിക്കലും ജപ്പാനാകുന്നതിലേക്കോ തായ്‌വാനാകുന്നതിലേക്കോ ദക്ഷിണ കൊറിയയാകുന്നതിലേക്കോ ഇപ്പോഴത്തെ ചൈനയാകുന്നതിലേക്കോ നയിക്കില്ല. “ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ അല്ലെങ്കിൽ ചൈന തുടങ്ങിയ നിലവാരത്തിലേക്ക് പോകുന്നതിന് “ഏഷ്യ എങ്ങനെ പ്രവർത്തിക്കുന്നു” എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ വേതനത്തിൽ നിന്ന് ചൈന ഉയർന്നുവന്നു, ഇപ്പോൾ മെക്സിക്കോ പോലുള്ള രാജ്യങ്ങളെ ചൈന മറികടന്നു. കാരണം ചൈനയ്‌ക്ക് അറിവുണ്ട്, ഐപിയും ഉണ്ട്. എന്നാല്‍ മെക്സിക്കോയ്‌ക്ക് അതില്ല.”

ഈയിടെ നടത്തിയ ഒരു അഭിമുഖത്തിൽ, ആഭ്യന്തര സെമികണ്ടക്ടർ വ്യവസായം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ താല്‍പര്യത്തെ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജൻ ചോദ്യം ചെയ്തിരുന്നു. മിക്ക ചിപ്‌സെറ്റുകളും “ഭൂമിയില്‍ നിന്നും കള്ളക്കടത്തിലൂടെ കടത്തപ്പെടുന്ന വസ്തുവാണെന്നും ചൈനയും റഷ്യയും ഇതിനകം തന്നെ ചിപ് സെറ്റുകളെ ഭൂമിയില്‍ നിന്നും കൂട്ടത്തോടെ കട്ടെടുത്തുകൊണ്ടുപോയിക്കഴിഞ്ഞെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു.

തമിഴ്‌നാടിനെ ഒരു ഉദാഹരണമായി അദ്ദേഹം കൂടുതൽ അവതരിപ്പിച്ചു. “എന്തൊക്കെ തരത്തിലുള്ള നിർമ്മാണ ജോലികളാണ് നിങ്ങൾക്ക് ലഭിക്കുന്നത്? പുറത്തുനിന്നും വരുന്ന ഉൽപ്പന്നഭാഗങ്ങള്‍ കൂട്ടിച്ചേർക്കുന്ന (അസംബിള്‍ ചെയ്യുന്ന) സംരംഭങ്ങളിൽ അവർ സാധാരണ ശമ്പളമാണ് നൽകുന്നത്. ചെന്നൈയിൽ ഡ്രൈവർക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്നോ ഒരു വീട്ടുജോലിക്കാരന് ലഭിക്കുന്ന ശമ്പളത്തിൽ നിന്നോ വ്യത്യാസമില്ലാത്തതാണ് ഈ ശമ്പളം. ഇത് പ്രതിമാസം 20,000 രൂപ. അത് അത്ര മികച്ചതല്ല. മികച്ച ജോലികൾ എങ്ങനെ നേടാമെന്ന് നമ്മൾ കണ്ടെത്തേണ്ടതുണ്ട്.” വികസിത സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ എന്ത് വികസന മാതൃക പിന്തുടരണം എന്നായിരുന്നു രഘുറാം രാജന്‍ വാദിക്കാന്‍ ശ്രമിച്ചത്.

ഇതിന് മറുപടിയായി, ശ്രീധര്‍ വെമ്പു എക്സില്‍ ഒരു നീണ്ട പോസ്റ്റ് പങ്കുവെച്ചു. വികസിത സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ എന്ത് വികസന മാതൃക പിന്തുടരണം എന്നതിനെ ചുറ്റിപ്പറ്റിയാണ് ശ്രീധര്‍ വെമ്പു താഴെപ്പറയുന്ന വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. “ബൗദ്ധിക സ്വത്ത് (IP) നിർമ്മിക്കുന്നതിലും സ്വന്തമാക്കുന്നതിലും പരാജയപ്പെടുകയും കയറ്റുമതി സേവനങ്ങളെ വളരെയധികം ആശ്രയിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ സാമ്പത്തിക മാതൃക മാറ്റിയാലേ ഇന്ത്യയ്‌ക്ക് സമ്പന്നമാകാനും തൊഴിലാളികള്‍ക്ക് കൂടുതള്‍ വരുമാനം നേടാനും കഴിയൂ എന്നതായിരുന്നു ശ്രീധര്‍ വെമ്പുവിന്റെ വാദം.
“നമുക്ക് ആവശ്യമാണെന്ന് ഞാൻ സമ്മതിക്കുന്ന ഉയർന്ന ശമ്പളമുള്ള ജോലികൾ ഉയർന്ന മൂല്യവർദ്ധനവിൽ നിന്നാണ് വരിക. അതിനർത്ഥം നമ്മൾ ഗവേഷണ വികസനം നടത്തുക മാത്രമല്ല, ഇന്ത്യ ബൗദ്ധികസ്വത്ത് (IP) സ്വന്തമാക്കുകയും അതിന്റെ ഫലമായി ലഭിക്കുന്ന സാമ്പത്തിക മൂല്യവർദ്ധനവ് പിടിച്ചെടുക്കുകയും വേണം. അപ്പോൾ മാത്രമേ ഇന്ത്യയിൽ അധികം IP ഇല്ലാത്ത ഉൽപ്പന്നങ്ങളിൽ പോലും (ഐഫോൺ പോലുള്ളവ) ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പണം ലഭിക്കൂ,” വെമ്പു എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതി.

ഈ പോയിന്‍റ് വിശദീകരിക്കാന്‍ ശ്രീധര്‍ വെമ്പു അമേരിക്കയിലെ എൻവിഡിയ എന്ന പ്രതിവർഷം 200 ബില്യൺ ഡോളറിലധികം മൊത്ത ലാഭം നേടുന്ന കമ്പനിയെക്കുറിച്ചുള്ള ഉദാഹരണം ചൂണ്ടിക്കാട്ടി. .

“… എൻവിഡിയ ജീവനക്കാരിൽ 24 ശതമാനം ഇന്ത്യയിലാണ്, ഭൂരിഭാഗവും ഗവേഷണ വികസന മേഖലയിലാണ്. ഇനി ബില്‍ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് എന്ന കമ്പനിയെക്കുറിച്ച് പരിശോധിക്കാം. പ്രതിവർഷം ഏകദേശം 230 ബില്യൺ ഡോളറിന്റെ മൊത്ത ലാഭമുണ്ട് മൈക്രോസോഫ്റ്റിന്. കൂടാതെ അതിന്റെ ഗവേഷണ വികസന ജീവനക്കാരിൽ 10 ശതമാനം ഇന്ത്യയിലാണ്. ഇന്ത്യയുടെ സാമ്പത്തിക മൂല്യം എൻവിഡിയ ചേർത്ത മൂല്യത്തിന്റെ 24 ശതമാനത്തിനടുത്തോ മൈക്രോസോഫ്റ്റ് ചേർത്ത മൂല്യത്തിന്റെ 10 ശതമാനത്തിനടുത്തോ കാണില്ല, ”വെമ്പു എക്‌സിൽ എഴുതി. “ലോകത്തിലെ പ്രധാന ബൗദ്ധിക സ്വത്തവകാശമുള്ള (ഐപി) സമ്പന്നമായ കമ്പനികളെ നോക്കുകയാണെങ്കിൽ, അവയെല്ലാം ഇന്ത്യയിൽ ഗണ്യമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്നു. എന്നാൽ ഈ കമ്പനികൾ ചേർക്കുന്ന സാമ്പത്തിക മൂല്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഇന്ത്യയിൽ ലഭിക്കുന്നുള്ളൂ.”

Tags: Intellectual propertyIndian economyRaghuram RajanChipLatest newsSridhar vembuIP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.