
17 മൊബൈൽ കൺട്രോൾ…
സാർ17 ആൻസറിംഗ്..
വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിന്റെ ഇൻഫർമേഷനുണ്ട് സാർ…
നമുക്കു പണിയാകുമല്ലോ സാറേ.
അതിന്റെയിടയിൽ പോയി ചാടിയോ ?
കൂടി വന്നാൽ ഒരു സസ്പെൻഷൻ ..അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?
ഇതെല്ലാം കേൾക്കുമ്പോൾ ഒരു ക്രൈമും,പൊലീ
സിന്റെ അന്വേഷണവും നടപടികളുമൊക്കെയാണന്നു വ്യക്തം.
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിന്റെ ടീസറിലെ പ്രസക്‌തമായ ഭാഗങ്ങളാണിത്.
സെപ്റ്റംബർ മാസത്തിൽ റിലീസ്സിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി പുറത്തുവിട്ട ഈ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ എല്ലാ ഫോർമുലകളും ചേർത്തൊരുക്കുന്ന ഈ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു തന്നെ എത്തുമെന്നുറപ്പ്.
പൂർണ്ണമായും
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലറായിട്ടാണ് ഈ ചിത്രം എത്തുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു.
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജുക്കുറുപ്പിന്റെമുൻ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥവും . ഗൗരവുമായ ഒരു കഥാപാത്രമാണ് ഇതിലെ സി.ഐ. ആൻ്റോ.
നീതിനിർ വ്വഹണത്തിൽ എപ്പോഴും , സത്യസന്ധനായി നില കൊള്ളുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികജീവിതത്തിൽ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെ
യാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി.
ഗുഡ് ഹോപ്പ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ
ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്,
ദിനേശ് പ്രഭാകർ മനോജ്.കെ.യു ,-ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ,സുരദി സന്തോഷ് രമാദേവി, മാസ്റ്റർ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ – കൈതപ്രം,,ജിസ് ജോയ്, ജോപോൾ ‘
സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ ‘
ജെയ്‌ക്ക് ബിജോയ്സിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള’
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
മേക്കപ്പ- കിരൺ മനോജ്..
സ്റ്റിൽസ് – സിബിചീരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ..
സൗണ്ട് ഡിസൈൻ -റോബിൻ ടോം .
കോറിയോഗ്രഥി- ശ്രീജിത്ത് ഡാൻസ് സിറ്റി..
ഫിനാൻമ്പ് കൺട്രോളർ- സിജോ ഡൊമിനിക്ക് .
ഡിസൈൻ- മാമി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ് – മാംഗോ സ്പേസ് .
മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്- ബ്രിംഗ് ഫോർത്ത് ..
പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ. നികേഷ്
നാരായണൻ.
ഗുഡ് ഫെല്ലാസ് റിലീസ്സ്യം, റോവാൻ എന്റെർടൈൻമെൻ്റുംചേർന്ന് സെപ്റ്റംബറിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.