Kerala

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കഴിഞ്ഞ രണ്ടു ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,190 രൂപയിലും, പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 63 ഡോളർ ഇടിഞ്ഞ് 4,430 ഡോളറിലെത്തിയതാണ് സംസ്ഥാനത്തും തിരിച്ചടിയായത്.

കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,190 രൂപയിലും, പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ കുറഞ്ഞ് 11,655 രൂപയായും, വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 250 രൂപയിലും തുടരുന്നു.

Recent Posts