
കൊച്ചി: സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി. പൂജ അനിത രവീന്ദ്രൻ ആണ് വധു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരങ്ങളടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. കണ്ണൂർ ഇരിട്ടി സ്വദേശിയാണ് പ്രിൻസ്. ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. ‘കരിങ്കുന്നം സിക്‌സസ്’ എന്ന സിനിമയില്‍ ദീപു കരുണാകരന്റെയും ‘അലമാര’ എന്ന ചിത്രത്തില്‍ മിഥുൻ മാനുവല്‍ തോമസിന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചു.
2021ല്‍ സണ്ണി വെയ്‌നിനെ നായകനാക്കി സംവിധാനം ചെയ്ത ‘അനുഗ്രഹീതൻ ആന്റണി’ ആണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ ആണ് പ്രിൻസിന്റെ സംവിധാനത്തിലിറങ്ങുന്ന ഏറ്റവും പുതിയ സിനിമ. മിഥുൻ മാനുവല്‍ ആണ് ഈ സിനിമ നിർമിക്കുന്നത്. ഇന്ദ്രൻസ്, സണ്ണി വെയ്‌ൻ, മിഥുൻ മാനുവല്‍ തോമസ്, മണികണ്ഠൻ, സരിത ജയസൂര്യ എന്നിവർ ചടങ്ങിന് സാക്ഷിയായി.