
കോഴിക്കോട്: ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങവെ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയിലായി. ബാലുശേരി തലയാട് സ്വദേശിയായ സഹല്‍(28) നെ ആണ് അറസ്റ്റ് ചെയ്തത്.
വയനാട്ടില്‍ നിന്നാണ് ബാലുശേരി പൊലിസ് സഹലിനെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആധാരമായ സംഭവം.
ബാലുശേരി സന്ധ്യാ റോഡില്‍ വച്ചാണ് പ്രതി ഉണ്ണികുളം സ്വദേശിനി അനുശ്രീയുടെ രണ്ടര പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
സമീപത്തെ ഒരു കടയിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സഹല്‍ കുടുങ്ങിയത്.