Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

യുപിഎ സര്‍ക്കാരിന്റെ കാലത്തെ 36,000 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി കേസിലെ പ്രധാന ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവമായ അല്‍ജോ കെ. ജോസഫിനെ സുപ്രീംകോടതി സ്റ്റാന്റിംഗ് കോണ്‍സലായി കേരള സര്‍ക്കാര്‍ നിയമിച്ചതിനു പിന്നില്‍ സോണിയയുടെ ഇടപെടല്‍.

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Sep 2, 2026, 08:19 am IST
inKerala

പത്തനംതിട്ട: യുപിഎ സര്‍ക്കാരിന്റെ കാലത്തെ 36,000 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി കേസിലെ പ്രധാന ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവമായ അല്‍ജോ കെ. ജോസഫിനെ സുപ്രീംകോടതി സ്റ്റാന്റിംഗ് കോണ്‍സലായി കേരള സര്‍ക്കാര്‍ നിയമിച്ചതിനു പിന്നില്‍ സോണിയയുടെ ഇടപെടല്‍. മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ അല്‍ജോയ്‌ക്ക് സോണിയ നല്‍കിയ പ്രത്യുപകാരമാണ് സ്റ്റാന്റിംഗ് കോണ്‍സല്‍ സ്ഥാനമെന്നാണ് വിമര്‍ശനം. അര്‍ഹരായ നിരവധി പാര്‍ട്ടി അഭിഭാഷകരെ തഴഞ്ഞ്, അല്‍ജോയ്‌ക്ക് പദവി നല്‍കിയതിനെതിരെ അഭിഭാഷകര്‍ക്കിടയിലും അമര്‍ഷമുണ്ട്.

ജൂലൈ എട്ടിനാണ് സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായി എം.ആര്‍. രമേശ് ബാബുവിനെയും അല്‍ജോ കെ. ജോസഫ്, പി.എസ്. സുല്‍ഫിക്കര്‍ അലി, ജെയിംസ് പി. തോമസ്, മര്‍സൂഖ് തങ്ങള്‍ എന്നിവരെയും നിയമിച്ചത്.

രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടുനിന്ന ബ്രിട്ടീഷ് പൗരന്‍ മിഷേലിനു വേണ്ടി സുപ്രീംകോടതിയിലടക്കം ഹാജരായ അല്‍ജോ കെ. ജോസഫിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുണ്ട്്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററിലേത്. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ 3,600 കോടി ചെലവില്‍ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായിട്ട് കരാറിലേര്‍പ്പെട്ടതാണ് അഴിമതിക്കേസായത്. കരാര്‍ ലഭിക്കാന്‍ 30 മില്യണ്‍ യൂറോ (360 കോടി രൂപ) കമ്പനി ഭാരത ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും നല്‍കി എന്നതാണ് കേസ്.

മിഷേല്‍ ആയിരുന്നു പ്രധാന ഇടനിലക്കാരന്‍. സോണിയയുടെ അടുത്ത സുഹൃത്താണ് ഇദ്ദേഹമെന്നും അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായും സോണിയക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നുമുള്ള ആരോപണം ശക്തമായതോടെ കോണ്‍ഗ്രസ് വെട്ടിലായി.
അന്ന് അല്‍ജോ മിഷേലിന്റെ വക്കാലത്ത് എടുത്തത് സോണിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണം വന്നതോടെ അല്‍ജോ കെ. ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സോണിയയുടേയും രാഹുലിന്റെയും മുഖം രക്ഷിക്കാനായിരുന്നു നീക്കമെന്ന് അന്ന് ബിജെപി ഉയര്‍ത്തിയ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
പാര്‍ട്ടി തലത്തില്‍ പിന്നീട് അല്‍ജോ കെ. ജോസഫിനെപ്പറ്റി ചര്‍ച്ച ഉണ്ടായില്ല. എന്നാല്‍ ഒരു പതിറ്റാണ്ടിനു ശേഷം അല്‍ജോ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സല്‍ ആയതോടെ വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിക്കുകയാണ്. അഗസ്റ്റ അഴിമതിക്കേസ് ഇപ്പോഴും തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രിസ്റ്റിയന്‍ മിഷേലിനെ 2018-ല്‍ ദുബായില്‍ നിന്ന് ഭാരതത്തില്‍ എത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ സിബിഐയും ഇ ഡിയുമാണ് കേസ് അന്വേഷിക്കുന്നത്. ക്രിസ്റ്റ്യന്‍ മിഷേല്‍ ഇപ്പോഴും ജയിലിലാണ്.

 

Tags: AgustaWestland scamAljo K. JosephKerala's Standing Counsel at the Supreme Court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.