Astrology

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഏഴാം ഭാവമാണ് വിവാഹവുമായി ബന്ധപ്പെട്ട രാശി. അതിനാൽ തന്നെ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് ബലക്കുറവ് സംഭവിക്കുകയാണെങ്കിൽ വിവാഹ കാര്യത്തിൽ താമസം നേരിടാൻ ഇടയുണ്ട്. ബലമുള്ള ഗ്രഹമാണ് അവിടെ സ്ഥിതി ചെയ്യുന്നതെങ്കിൽ അതനുസരിച്ച് മികച്ച പങ്കാളിയെ ലഭിക്കുകയും ദാമ്പത്യജീവിതം സന്തോഷകരമായി തീരുകയും ചെയ്യും.

വിവിധ തരം ജാതക ദോഷങ്ങളുണ്ട്. ഈ ജാതകദോഷങ്ങൾ ശമിക്കാൻ ചില പ്രത്യേക വഴിപാടുകളോ പ്രായശ്ചിത്തങ്ങളോ വ്രതാനുഷ്ഠാനങ്ങളോ മന്ത്ര ജപങ്ങളോ കൊണ്ട് സാധ്യമാണ്. ജാതകവശാലുള്ള ദോഷ ഗ്രഹസ്ഥിതി തടയുന്നതിന് ജപിക്കാവുന്ന മന്ത്രം ആണ് സ്വയംവരമന്ത്രം. പാർവതീദേവിയെ മനസ്സിൽ ധ്യാനിച്ചാണ് സ്വയംവരമന്ത്രം ഉരുവിടേണ്ടത്.
സ്വയംവര മന്ത്രം

“ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗഭയങ്കരി

സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം

ആകർഷയ ആകർഷയ സ്വാഹ”

പാർവതീ ദേവിയെ ഉപാസിച്ച് നിത്യേന ജപിക്കേണ്ട മന്ത്രമാണ് സ്വയംവര പാർവതി മന്ത്രം. വിവാഹ തടസം നീങ്ങുന്നതിനാണു സാധാരണ ഈ മന്ത്രം ജപിക്കുനന്ത് . എങ്കിലും സർവവശ്യം കൂടിയാണ് ഈ മന്ത്രം. അതായത് ജീവിതത്തിലെ സമസ്ത മേഖലകളിലുള്ള തടസങ്ങളും നീക്കാനുള്ള ശക്തി ഈ മന്ത്രത്തിൽ ഉണ്ട് എന്ന് അർഥം. സകല കാര്യവിജയവും സ്വയംവര മന്ത്ര ജപത്തിലൂടെ സാധ്യമാണ്. ഈ മന്ത്രത്താൽ പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും .

Recent Posts