Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

ഡോ.പി.ടി ഉഷbyഡോ.പി.ടി ഉഷ
Aug 29, 2026, 09:05 am IST
inVicharam, Main Article

കായിക ഇന്ത്യയുടെ പുതിയ സ്വപ്നങ്ങൾ കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിൽ , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ, ഭാരതം ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കുന്ന ദിവസത്തിലേക്കുള്ള ലക്ഷ്യം വെച്ച് നിതാന്ത പരിശ്രമത്തിലൂടെ അഭിമാനത്തോടെ മുന്നേറുന്നു.

ഇന്ത്യൻ കായിക ചരിത്രത്തിലെ മഹാനായ താരവും ഹോക്കി ഇതിഹാസവുമായ മേജർ ധ്യാൻചന്ദിന്റെ ജന്മദിനം ഓഗസ്റ്റ് 29 ഭാരതം ദേശീയ കായിക ദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതികൂല സാഹചര്യത്തിലും നാം നേടിയ വിജയങ്ങളുടെ ആവേശത്തിന്റെ അടിത്തറയിലാണ് നമ്മൾ 2036 ലേക്കുള്ള സ്വപ്നങ്ങൾക്ക് ജീവൻ നൽകിയത്.

ദേശീയ കായിക ദിനം, ആഘോഷിക്കുമ്പോൾ,
ഒരു കായികതാരമായി എന്റെ ജീവിതം ആരംഭിച്ച കാലം മുതൽ ഇന്നുവരെയുള്ള വേളകളിൽ ഞാൻ മനസ്സിലാക്കിയ വസ്തുത , കായികവൃത്തി കേവലം മത്സരങ്ങൾ മാത്രമല്ല, അത് ജീവിതത്തെ രൂപപ്പെടുത്തുന്ന ജയപരാജയങ്ങൾക്കപ്പുറം ആത്മാവിനെയും ശരീരത്തെയും സചേതനമാക്കുന്ന തത്വശാസ്ത്രം കൂടിയാണ്.

വിജയിക്കാനുള്ള മനസ്സ്, പരാജയത്തിൽ നിന്ന് തിരിച്ചുവരാനുള്ള കരുത്ത്, അച്ചടക്കം, ഏകാഗ്രത, സമയനിഷ്ഠ, കൂട്ടായ്‌മ, ആത്മവിശ്വാസം, ഒപ്പം ഇന്ന് പരാജയപ്പെട്ടാലും, നാളെ എന്റെ ദിവസമാണ് എന്ന ആത്മവിശ്വാസത്തിന്റെ ഉറപ്പിലേക്ക് സ്വയം പരിണമിക്കാനുള്ള ആത്മീയ ഊർജം കൂടി നമുക്ക് കായികവൃത്തികളിൽ നിന്ന് ലഭ്യമാകുന്നു.

ആഗോള ഒളിമ്പിക്സ് മൂവ്മെന്റ്:
ലോകത്തെ ഒരുമിപ്പിക്കുന്ന ചാലക ശക്തി

ആഗോള ഒളിമ്പിക് മത്സരങ്ങൾ മെഡലുകൾക്കപ്പുറമുള്ള ഉയർന്ന ആശയമാണ്. രാജ്യങ്ങളും സംസ്കാരങ്ങളും ഭാഷകളും വ്യത്യസ്തമായാലും മത്സരങ്ങളുടെ വേദിയിൽ, ജയങ്ങളുടെ, പരിശ്രമത്തിന്റെ ഇടങ്ങളിൽ മാനവരാശി ഒന്നാകുന്നു.

വ്യക്തിഗത മികവ്, പരസ്പര സൗഹൃദം, ബഹുമാനം എന്നീ ഒളിമ്പിക് മൂല്യങ്ങൾ നമ്മുടെ യുവതലമുറയിൽ വളർത്തുക എന്നത് ഇന്നത്തെ ദേശീയ ഉത്തരവാദിത്വമാണ്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഈ ഉത്തരവാദിത്വത്തിന്റെ , ആശയത്തിന്റെ ഗരിമ ഞാൻ തിരിച്ചറിയുന്നു. ഇന്ത്യയിലെ കായിക ഫെഡറേഷനുകളെയും താരങ്ങളെയും ഏകോപിപ്പിച്ച് അന്താരാഷ്‌ട്ര വേദിയിൽ രാജ്യത്തിന്റെ കായിക മികവ് പ്രദർശിപ്പിക്കുകയാണ് അതുവഴി ഭാരതത്തിന്റെ കായികമേഖലയിലെ ഉജ്ജ്വലമായ പ്രകടനം ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് നമ്മുടെ പ്രാഥമിക ലക്ഷ്യം.

ഒരു കായികതാരത്തിന് മികച്ച പരിശീലനം മാത്രം മതിയാകില്ല, അയാളുടെ നിലവിലേക്ക് എത്തിച്ചേരാൻ, നിരന്തര പരിശീലനം, കൃത്യമായി പോഷകാഹാരം, സ്പോർട്സ് സയൻsul.അധിഷ്ഠിതമായ പരിശീലനം, ആധുനിക സ്പോർട്സ് മെഡിസിൻ വഴി പരിചരണം, മികച്ച പരിശീലകർ ഇവയെല്ലാം ഒരുമിച്ചാണ് ഒരു ചാമ്പ്യനെ , ഒരു ഒളിമ്പ്യനെ സൃഷ്ടിക്കുന്നത്.

മാറുന്ന കായിക മേഖലയും മുന്നേറുന്ന ഭാരതവും

കഴിഞ്ഞ ഒരു ദശകമായി ഭാരതത്തിന്റെ കായികരംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കായികരംഗത്തിന് നൽകുന്ന പ്രാധാന്യം രാജ്യത്ത് പുതിയ കായിക സംസ്കാരത്തിന് , പുതിയ കായിക വീക്ഷണത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ഖേലോ ഇന്ത്യ, ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീം, ഫിറ്റ് ഇന്ത്യ , തുടങ്ങിയ പദ്ധതികൾ കായികരംഗത്തെ താഴെത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
ഭാരതത്തിന്റെ ചെറു ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തി ദേശീയ-അന്തർദേശീയ തലത്തിലേക്ക് എത്തിക്കാനുള്ള അവസരങ്ങൾ വർധിച്ചുവരുന്നു.

യുവ കായികതാരങ്ങൾക്ക് ലഭ്യമായ അത്യാധുനിക സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു മാറ്റമാണ് 3074 കോടി രൂപയുടെ നിക്ഷേപത്തോടെ അംഗീകരിച്ച 323 പുതിയ കായിക അടിസ്ഥാനസൗകര്യ പദ്ധതികൾ വഴി വിഭാവനം.ചെയ്യപ്പെട്ടത്.

കായിക താരങ്ങൾക്ക് പ്രാദേശിക പരിശീലനവും മാർഗനിർദേശവും നൽകുന്നതിനായി രാജ്യത്തുടനീളം 1041 ഖേലോ ഇന്ത്യ സെന്ററുകൾ സ്ഥാപിക്കുകയും , 32 ഖേലോ ഇന്ത്യ സെന്റർ ഓഫ് എക്സലൻസ് (KISCE), 301 കായിക അക്കാദമികൾക്ക് അംഗീകാരം നൽകിയതും രാജ്യത്തെ കായിക മേഖലയ്‌ക്ക് മുൻപില്ലാത്തവണ്ണം ആത്മവിശ്വാസം പകരുന്നു.

എന്നാൽ നമ്മുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല.
ഭാരതത്തിലെ ഓരോ കുട്ടിക്കും കുറഞ്ഞത് ഒരു കായിക ഇനത്തിലെങ്കിലും പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കണം. സ്കൂളുകളിലും കോളേജുകളിലും മികച്ച കായിക സൗകര്യങ്ങൾ ഉണ്ടാകണം. ഗ്രാമീണ മേഖലകളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം.

കോമൺവെൽത്തിൽ നിന്ന് ഏഷ്യൻ ഗെയിംസിലേക്ക്

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ പ്രകടനം നമ്മുടെ കായിക വളർച്ചയുടെ മികച്ച ഉദാഹരണമാണ്.

ബോക്സിംഗ്, ഗുസ്തി, ഭാരോദ്വഹനം, ബാഡ്മിന്റൺ, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്സ് തുടങ്ങി നിരവധി ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ലോകശ്രദ്ധ നേടിയിട്ടുണ്ട്.

ഇനി നമ്മുടെ ലക്ഷ്യങ്ങൾ കൂടുതൽ ഉയരേണ്ട സമയമാണ്.

ഏഷ്യൻ ഗെയിംസ് ഇന്ത്യയുടെ കായിക ശക്തി തെളിയിക്കുന്ന പ്രധാന വേദിയാണ്. ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങളോടാണ് അവിടെ നമുക്ക് മത്സരിക്കേണ്ടത്. അതുകൊണ്ട് കൂടുതൽ മെഡലുകൾ നേടാൻ ദീർഘകാല തയ്യാറെടുപ്പാണ് ആവശ്യം.

ഒരു വലിയ മത്സരത്തിന് ഏതാനും മാസങ്ങൾ മുമ്പ് പരിശീലനം ആരംഭിക്കുന്ന രീതിയിൽ നിന്ന് നാം മാറണം. ഒളിമ്പിക് സൈക്കിളിനെ അടിസ്ഥാനമാക്കിയുള്ള ദീർഘകാല കായിക വികസന പദ്ധതിയാണ് ഇന്ത്യയ്‌ക്ക് ആവശ്യം.

കായിക ബജറ്റ്: ചെലവല്ല, നിക്ഷേപം

കായിക മേഖലയ്‌ക്കുള്ള ബജറ്റ് വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത പലപ്പോഴും നമ്മൾ ചർച്ച ചെയ്യാറുണ്ട്. ഈ മേഖലയിലെ കൂടുതൽ തുക വകയിരുത്തൽ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്.

ഒരു സ്റ്റേഡിയം നിർമ്മിക്കുമ്പോൾ നമ്മൾ ഒരു കെട്ടിടം മാത്രമല്ല നിർമ്മിക്കുന്നത്. ഒരു കുട്ടിക്ക് തന്റെ കഴിവ് പരീക്ഷിക്കാനുള്ള വേദിയാണ് ഒരുക്കുന്നത്.

ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുമ്പോൾ ഒരു കായികതാരത്തിന് മാത്രമല്ല, ഒരു തലമുറയ്‌ക്കാണ് അവസരം സൃഷ്ടിക്കുന്നത്.

അതുകൊണ്ട് കായിക ബജറ്റിന്റെ വലിയൊരു പങ്ക് അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ കായികം, പരിശീലനം, സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ, താരങ്ങളുടെ ക്ഷേമം എന്നിവയ്‌ക്കായി ഫലപ്രദമായി വിനിയോഗിക്കണം.

പി. ടി. ഉഷയുടെ യാത്രയും ഇന്ത്യൻ കായികരംഗവും

ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പരിമിത സാഹചര്യത്തിൽ നിന്ന് അന്താരാഷ്‌ട്ര അത്‌ലറ്റിക്സ് വേദിയിലേക്ക് എത്തിയ എന്റെ യാത്രയെ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, അവസരം ലഭിച്ചാൽ ഏതൊരാൾക്കും ലോകത്തിന്റെ നെറുകയിലെത്താൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.

എനിക്ക് ലഭിച്ച അവസരങ്ങൾക്കായി ഞാൻ എന്നും നന്ദിയുള്ളവളാണ്.

ഇന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ എന്റെ ഏറ്റവും വലിയ സ്വപ്നം — എനിക്ക് ലഭിച്ച അവസരങ്ങളേക്കാൾ മികച്ച അവസരങ്ങൾ അടുത്ത തലമുറയിലെ ഇന്ത്യൻ താരങ്ങൾക്ക് നൽകുക എന്നതാണ്.

നമ്മുടെ താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യം അഭിമാനിക്കുന്നു. എന്നാൽ ആ മെഡലിന് പിന്നിൽ വർഷങ്ങളോളം നീണ്ട പരിശീലനവും ത്യാഗവും കുടുംബത്തിന്റെ പിന്തുണയും പരിശീലകന്റെ സമർപ്പണവും പലപ്പോഴും കാണാതെ പോകുന്നു.

അത്തരം ഓരോ താരത്തിനും പിന്തുണ നൽകുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്.

2036: ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നം
ഇപ്പൊൾ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെ ഭാരതത്തിന്റെ പ്രകടനം ഒളിമ്പിക്സ് ആതിഥേയത്വം എന്ന ലക്ഷ്യത്തിലേക്ക് കരുത്ത് പകരുന്നു. 39 മെഡലുകൾ നേടി നമ്മൾ നാലാം സ്ഥാനത്തെത്തിയത്, കായികതാരങ്ങളുടെ കഠിനാധ്വാനത്തിന്റെയും വളരുന്ന മത്സരം നേരിടാനുള്ള ശേഷിയുടെയും ഉപരിയായി കായിക.സ്വപ്നങ്ങളെ നെഞ്ചോട് ചേർക്കുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണയുടെയും കൂടി ഫലമാണ് . ഈ വിജയം കായികരംഗത്തെ നിക്ഷേപം പുതിയ നയങ്ങൾ എല്ലാം ഫലം കാണുന്നുവെന്ന് തെളിയിക്കുന്നു. ശരിയായ പരിശീലനവും പിന്തുണയും ലഭിച്ചാൽ ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര വേദികളിൽ കൂടുതൽ മികവ് കാണിക്കാൻ കഴിയും.

നാം ഇന്ന് മറ്റൊരു വലിയ സ്വപ്നത്തിലേക്ക് നോക്കുകയാണ് — 2036ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്തുക.

ഇത് ഒരു കായികമേളയുടെ ആതിഥേയത്വം വഹിക്കുന്നതിനേക്കാൾ വലിയ ലക്ഷ്യമാണ്. ഭാരതത്തിന്റെ യുവശക്തിയെയും അടിസ്ഥാന സൗകര്യങ്ങളെയും സാങ്കേതിക മികവിനെയും കായിക ശേഷിയെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ചരിത്രപരമായ അവസരമാണ്.

ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ദേശീയ ഫെഡറേഷനുകളും കായികതാരങ്ങളും പരിശീലകരും വ്യവസായ മേഖലയും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പിന്തുണയും കായികരംഗത്തിന് നൽകുന്ന പ്രാധാന്യവും ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയ്‌ക്ക് വലിയ ശക്തിയാണ്.

നമ്മുടെ കുട്ടികളാണ് നാളെയുടെ ചാമ്പ്യന്മാർ

ദേശീയ കായിക ദിനത്തിൽ ഞാൻ നമ്മുടെ കുട്ടികളോട് പറയാൻ ആഗ്രഹിക്കുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്:

ഭാരതത്തിന് ഇന്ന് വലിയ കായിക സ്വപ്നങ്ങളുണ്ട്.

കോമൺവെൽത്തിൽ കൂടുതൽ നേട്ടങ്ങൾ.
ഏഷ്യൻ ഗെയിംസിൽ കൂടുതൽ മെഡലുകൾ.
ഒളിമ്പിക്സിൽ കൂടുതൽ പോഡിയങ്ങൾ.
ഒടുവിൽ — ഇന്ത്യയിൽ ഒളിമ്പിക്സ്.

ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് ഓരോരുത്തർക്കും പങ്കുണ്ട് അതിലേക്ക് നമുക്ക് ഒറ്റമനസ്സായി മുന്നേറ്റം നടത്താം, ജയവും പരാജയവും അല്ല സത്യസന്ധമായ പരിശ്രമം അതുമാത്രമാണ് നമ്മെ നയിക്കേണ്ടത് .

ദേശീയ കായിക ദിനം ഒരു ദിവസത്തെ ആഘോഷമായി മാത്രം മാറരുത്. ഇന്ത്യയിലെ ഓരോ കുട്ടിയും കളിക്കുന്ന, ഓരോ പ്രതിഭയ്‌ക്കും അവസരം ലഭിക്കുന്ന, ഓരോ കായികതാരത്തിനും പിന്തുണ ലഭിക്കുന്ന ഒരു പുതിയ കായിക ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുടെ ദിനമായി ഇത് മാറണം.

മേജർ ധ്യാൻചന്ദിന്റെ പാരമ്പര്യം നമുക്ക് മുന്നോട്ട് കൊണ്ടുപോകാം.

കളിക്കട്ടെ ഇന്ത്യ.
വളരട്ടെ ഇന്ത്യ.
ജയിക്കട്ടെ ഇന്ത്യ.

ജയ് ഹിന്ദ്!

(പാർലമെൻ്റ് അംഗം രാജ്യസഭ ( nominated)
അധ്യക്ഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ )

Tags: modiPTUsha#NationalSportsDay#MajorDhyanChand#IndianOlympics
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

India

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

World

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.