Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

An end must be put to this blasphemy against Lord Ayyappa.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 29, 2026, 08:42 am IST
inEditorial

തിരൂര്‍ തുഞ്ചന്‍പറമ്പിലെ ഒരു പൊതു പരിപാടിയില്‍ പ്രസംഗിച്ച ഒരു വ്യക്തി, അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും ബന്ധിപ്പിച്ച് നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്നതാണ്. ഇസ്ലാമിക മതമൗലികവാദികളുടെ ചേരിയില്‍ നിലയുറപ്പിച്ചുകൊണ്ട് ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും നിരന്തരം ശ്രമിക്കുന്ന, സണ്ണി എം കപിക്കാട് എന്ന ഈ വ്യക്തിയുടെ പരാമര്‍ശങ്ങള്‍ ആസൂത്രിതമാണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. മുന്‍കാലത്തും ഇയാള്‍ ശബരിമല ക്ഷേത്രത്തിനും അയ്യപ്പസ്വാമിക്കും എതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ വിവാദ പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും ഒരു തരത്തിലും അതിനോട് യോജിക്കാനാവില്ല. കാരണം അതൊരു വിയോജിപ്പോ വിമര്‍ശനമോ അല്ല. അക്ഷരാര്‍ത്ഥത്തില്‍ അയ്യപ്പനിന്ദയാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കായ അയ്യപ്പ ഭക്തരെ അധിക്ഷേപിക്കുന്നതും ഹിന്ദുക്കളുടെ സഹിഷ്ണുതയെ വെല്ലുവിളിക്കുന്നതുമാണ്.

ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കാം, പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടാം. അതിനായി നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കാം. ഇക്കാര്യത്തില്‍ വിശാലമായ മനോഭാവമാണ് ഹിന്ദുക്കള്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. പക്ഷേ ഹിന്ദുക്കളെ ശത്രുക്കളായി മുദ്രകുത്തി അവരുടെ ആരാധനാ ബിംബങ്ങളെയും ആരാധനാ രീതികളെയും അപഹസിക്കുന്നത് അങ്ങേയറ്റം അപലപനീയം എന്നേ പറയാനുള്ളൂ. അതാണ് ഈ വ്യക്തി ചെയ്തിരിക്കുന്നത്.

അയ്യപ്പന്റെ ബ്രഹ്‌മചര്യമെന്ന സങ്കല്പത്തെയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളെയുമാണ് കടന്നാക്രമിക്കുന്നത്. കോടിക്കണക്കിനാളുകള്‍ ആരാധിക്കുന്ന ദേവസ്വരൂപത്തെ ബലാത്സംഗം പോലുള്ള അധമകൃത്യത്തോട് സമീകരിക്കുന്നത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണിത്.

പ്രസംഗിക്കുമ്പോള്‍ സംഭവിക്കുന്ന നാക്കു പിഴയോ ശ്രദ്ധക്കുറവോ അല്ല ഇതെന്ന്, ബുദ്ധിജീവിയെന്ന് നടിക്കുന്ന ഈ വ്യക്തിയെ അറിയുന്നവര്‍ക്ക് മനസ്സിലാവും. ജാതിജന്യമായ പല അവഗണനയ്‌ക്കും പീഡനങ്ങള്‍ക്കും ഇരയായവരാണ് ദളിത് വിഭാഗങ്ങള്‍. ഇപ്പോഴും വിവേചനങ്ങള്‍ അനുഭവിക്കുന്നവരുമായിരിക്കാം. സാമൂഹ്യ പരിഷ്‌കരണത്തിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയും ഇതൊക്കെ ഇല്ലായ്‌മ ചെയ്യേണ്ടതുമാണ്. പക്ഷേ അതിന്റെ പേരില്‍ ഹിന്ദുക്കളുടെ പൊതുവായ മതവിശ്വാസത്തെ നിന്ദിക്കുന്നതും, ആരാധനാ വൈവിധ്യത്തെ പരിഹസിക്കുന്നതും ആരും കയ്യുംകെട്ടി നോക്കിനിന്നെന്നു വരില്ല. മാത്രമല്ല, ദളിതരുടെ പേരില്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യമെടുക്കാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

കേരളത്തിലെ മഹാഭൂരിപക്ഷം ദളിതരും അയ്യപ്പഭക്തരാണ്. അവരാരും ഈ മനോഭാവത്തെയും നീചമായ അഭിപ്രായ പ്രകടനങ്ങളെയും അംഗീകരിക്കില്ല. ദളിതരുടെ ആശയപ്രചാരണത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും പിന്തുണയ്‌ക്കുമ്പോഴും ഇതിന്റെ പേരില്‍ മറ്റുള്ളവരെ അപമാനിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അന്ധവിശ്വാസത്തിന്റെ പേരിലും അനാചാരത്തിന്റെ പേരിലും ഹിന്ദുക്കളുടെ പേരില്‍ കുതിരകേറുന്ന ഇത്തരക്കാര്‍ ഇതര മതങ്ങളിലെ അനാചാരങ്ങള്‍ക്കു നേരെയും അപരിഷ്‌കൃതമായ മതാചാരങ്ങള്‍ക്കു നേരെയും കണ്ണടയ്‌ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നതാണ് വിചിത്രവും പരിഹാസ്യവും. അംബേദ്കറുടെ അനന്തരാവകാശികളാണെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍, അംബേദ്കര്‍ നടത്തിയിട്ടുള്ള ഇസ്ലാം വിമര്‍ശനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാറില്ല. അതിനെക്കുറിച്ച് എന്തെങ്കിലുമൊന്ന് പറഞ്ഞുപോയാല്‍ പ്രത്യാഘാതം ഗുരുതരമായിക്കുമെന്ന് ഇവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം.

ഹിന്ദുക്കള്‍ക്കെതിരായ മതപരവും സാംസ്‌കാരികവുമായ കടന്നാക്രമണങ്ങളെ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അയ്യപ്പ സ്വാമിക്കെതിരെ നടന്ന ഈ അധിക്ഷേപ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടും വാര്‍ത്തയാക്കാന്‍ പല മാധ്യമങ്ങളും തയ്യാറായില്ല. കേരളത്തില മാധ്യമങ്ങളുടെ ഹിന്ദു വിരോധമാണ് ഇതിന് കാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമാനമായ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഇസ്ലാം- ക്രൈസ്തവ മതവിശ്വാസങ്ങള്‍ക്ക് നേരെയാണ് നടത്തിയിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ഊഹിക്കാന്‍ കഴിയും. വലിയ അക്രമങ്ങള്‍ തന്നെ നടന്നെന്നിരിക്കും. മാധ്യമങ്ങള്‍ അതിനെ ന്യായീകരിക്കുകയും ചെയ്യും. മാധ്യമങ്ങളുടെ ഈ മതേതര കാപട്യം ഹിന്ദുക്കള്‍ തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും.

അയ്യപ്പ നിന്ദയുടെ പേരില്‍ നിയമനടപടി ആവശ്യപ്പെട്ട് പരാതികള്‍ ഉണ്ടാവുകയും, പോലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മാന്യന്റെ ഖേദപ്രകടനമെന്നത് കാണാതെ പോകരുത്. ഖേദപ്രകടനത്തിലൂടെ അവസാനിക്കുന്ന പ്രശ്‌നമല്ലിത്. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഹിന്ദു സമൂഹത്തിനു നേരെ കടന്നാക്രമണം നടത്തുകയും, നിയമനടപടി നേരിടേണ്ടി വരുമ്പോള്‍ ഖേദം പ്രകടിപ്പിച്ച് രക്ഷപ്പെടുകയും ചെയ്യുന്നത് കുറെയേറെ കണ്ടതാണ്. ഈ തന്ത്രത്തില്‍ ഹിന്ദുക്കള്‍ വീഴാന്‍ പാടില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എങ്കില്‍ മാത്രമെ ഹിന്ദുക്കള്‍ക്കെതിരായ ഇത്തരം കടന്നാക്രമണങ്ങളും അവഹേളനങ്ങളും അവസാനിക്കുകയുള്ളൂ.

Tags: blasphemy against Lord Ayyappaസണ്ണി എം കപിക്കാട്അയ്യപ്പസ്വാമിമാളികപ്പുറത്തമ്മinsult hindu devetional idols
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.