Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 12:18 am IST
inKerala, India

കാണ്‍പൂര്‍(യുപി): ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എതിര്‍പ്പുകള്‍ എപ്പോഴും സമാധാനപരമായി തുടരുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണം. സമവായവും സംഭാഷണവുമാണ് ഒരു തീരുമാനത്തിലെത്താനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. ഛത്രപതി ഷാഹു ജി മഹാരാജ് സര്‍വകലാശാലയിലെ വീരാംഗന റാണി ലക്ഷ്മിഭായ് ഓഡിറ്റോറിയത്തില്‍ നടന്ന യുവസംവാദില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ആംബേക്കര്‍.

വൈവിധ്യമാണ് ഭാരതത്തിന്റെ കരുത്ത്. നമ്മുടെ വേരുകളില്‍ നിന്ന് നമ്മെ വേര്‍തിരിക്കുന്ന സമൂഹത്തിലെ മറവി ഇല്ലാതാക്കുക എന്നതാണ് സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം. ഭാഷകളും പാരമ്പര്യങ്ങളും ആരാധനാരീതികളും വ്യത്യസ്തമായിരിക്കാമെങ്കിലും നാമെല്ലാം ഒരേ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമാണ്. ഭാരതീയ പാരമ്പര്യങ്ങള്‍ ഒരിക്കലും വ്യക്തിസ്വാതന്ത്ര്യത്തിന് തടസ്സമല്ല, മറിച്ച്, അവ പരസ്പരം പൂരകമാണ്. ചിന്തയ്‌ക്ക് അനേവഴികളുള്ള സംസ്‌കൃതിയാണ് നമ്മുടേത്. ഒരുമയും സഹവര്‍ത്തിത്വവുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. ത്യാഗം, സമര്‍പ്പണം, സേവനം എന്നിവയുടെ മൂല്യങ്ങളാണ് നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ബലം അവന്റെ വിവേചനശേഷിയാണ്. അതിന് പകരം വയ്‌ക്കാന്‍ ഒരു യന്ത്രവുമില്ല. എഐ യുഗത്തിന് വിവരങ്ങള്‍ നല്‍കാനും വേഗത്തില്‍ പ്രോസസ്സ് ചെയ്യാനും കഴിയുമായിരിക്കും, എന്നാല്‍ ഏത് സാഹചര്യത്തില്‍ എന്ത് പറയണമെന്നും ഏത് തീരുമാനമാണ് എല്ലാവരുടെയും ഹിതത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനും സഹായകമാകുകയെന്നും തീരുമാനിക്കാനുള്ള കഴിവും വിവേചനാധികാരവും മനുഷ്യരിലാണുള്ളത്. യുവാക്കള്‍ അവരുടെ വിവേചനാധികാരത്തിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ആവശ്യങ്ങള്‍ക്കനുസരിച്ച് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ യുവാക്കള്‍ മനസ്സിലാക്കണം, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

വിദ്യാഭ്യാസം ബിരുദത്തില്‍ മാത്രം ഒതുങ്ങാതെ, കുറഞ്ഞത് രണ്ടോ മൂന്നോ പുതിയ കഴിവുകളെങ്കിലും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണം. പുതിയ വിദ്യാഭ്യാസ നയത്തില്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളും പ്രധാന ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന ഒരു അന്തരീക്ഷം സര്‍വകലാശാലയിലും ചുറ്റുപാടുകളിലും സൃഷ്ടിക്കണം. നിയമങ്ങളിലൂടെ മാത്രം മാറ്റം സാധ്യമല്ല; ഇതിനായി, നമ്മുടെ വീടുകളില്‍ നിന്ന് ആരംഭിച്ച് പോസിറ്റീവ് ചിന്തയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കണം. ഓരോ കുടുംബവും സുരക്ഷ, ബഹുമാനം, നല്ല പെരുമാറ്റം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വിനയ് കുമാര്‍ പഥക് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് ഭവാനി ഭിഖ് പങ്കെടുത്തു.

Tags: RSSSunil AmbekarLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.