Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 09:13 pm IST
inKerala

കൊച്ചി : നേപ്പാളിലെ ശക്തമായ മിന്നല്‍ പ്രളയത്തില്‍ 36 അംഗ മലയാളി വിനോദ സഞ്ചാര സംഘവും അപകടമേഖലയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് മുന്‍ എസ് ഐ പ്രദീപ് അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സംഘം കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് പെട്ടിരിക്കുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം.

പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.

അതേ സമയം തന്നെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.

നേപ്പാള്‍ ഭരണകൂടവുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാണാതായവരില്‍ 32 പോലീസുകാരും 25 തീര്‍ഥാടകരും ഉള്‍പ്പെടുന്നു. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട 12 പേരെ ഹെലികോപ്റ്ററില്‍ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് അതിര്‍ത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. നിരവധിയായ ഗ്രാമങ്ങള്‍, മാര്‍ക്കറ്റുകള്‍, ജലസേചന പദ്ധതികള്‍ എന്നിവ പ്രളയജലത്തില്‍ ഒഴുകിപ്പോയി.

ഗതാഗത ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാളില്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

Tags: Nepal floodsNepalMalayali group
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)
India

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.