India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

ചൈനയുടെ 144 യുദ്ധക്കപ്പലുകള്‍ മുക്കാന്‍ ശേഷിയുള്ള 12 ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാനൊരുങ്ങി ഫിലിപ്പൈന്‍സ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ പക്കല്‍ നിന്നും ഒമ്പത് പുതിയ ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ് ഒരുങ്ങുന്നു. ഇപ്പോള്‍ കയ്യിലുള്ള മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ കൂടി ചേര്‍ന്നാല്‍ ഏകദേശം ചൈനയുടെ 144 യുദ്ധക്കപ്പലുകള്‍ മുക്കാന്‍ ഇതോടെ ഫിലിപ്പൈന്‍സിന് ശേഷിയാകും. തീരദേശങ്ങളില്‍ സ്ഥാപിച്ച് ചൈനയുടെ യുദ്ധക്കപ്പലുകളെ ലാക്കാക്കി വിടുകയാണ് ലക്ഷ്യം. ഏകദേശം 150 കോടി ഡോളറിന്‍റേതായിരിക്കും ഈ ഇടപാട്.

നേരത്തെ ഇന്ത്യയുടെ പക്കല്‍ നിന്നും ഫിലിപ്പൈന്‍സ് 3 ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങിയിരുന്നു. ഒരു ബ്രഹ്മോസ് ബാറ്ററി എന്നാല്‍ നാല് മിസൈല്‍ വിക്ഷേപണ വാഹനവും ഓരോ മിസൈല്‍ വിക്ഷപണവാഹനത്തിലും മൂന്ന് വീതം മിസൈലുകളും എന്നാണര്‍ത്ഥം. അതായത് പുതുതായി 9 ബ്രഹ്മോസ് മിസൈല്‍ ബാറ്ററി വാങ്ങിയാല്‍ ഇതില്‍ 144 ബ്രഹ്മോസ് മിസൈലുകളും 48 മിസൈല്‍ വിക്ഷപണവാഹനങ്ങളും ഉണ്ടാകും. അതായത് ഒരു ചൈനീസ് യുദ്ധക്കപ്പലിന് ഒരു ബ്രഹ്മോസ് വീതം 144 ചൈനീസ് കപ്പലുകള്‍ മുക്കാന്‍ 144 ബ്രഹ്മോസ് മിസൈലുകള്‍ക്ക് സാധിക്കുമെന്നര്‍ത്ഥം.

സൗത്ത് ചൈനാക്കടല്‍ ചൈന കയ്യടക്കുന്നതിലാണ് ഫിലിപ്പൈന്‍സിന് എതിര്‍പ്പ്. സൗത്ത് ചൈനാക്കടല്‍ ചൈനയുടെ സ്വന്തം കടല്‍ എന്നതുപോലെ പെരുമാറുകയാണ് ചൈന. പടിഞ്ഞാന്‍ ഫിലിപ്പൈന്‍സ് കടല്‍ എന്നാണ് ഈ കടല്‍ഭാഗത്തെ ഫിലിപ്പൈന്‍സ് വിശേഷിപ്പിക്കുന്നത്. പക്ഷെ ചൈന ഇത് അംഗീകരിക്കുന്നില്ല. ഫിലിപ്പൈന്‍സിനെ തള്ളി സാമുദ്രിക പര്യടനങ്ങളും സൈനികാഭ്യാസങ്ങളും നടത്തുകയാണ് ചൈന. തങ്ങളുടെ ഏറ്റവും വലിയ ബാഹ്യഭീഷണി ചൈനയാണെന്നാണ് ഫിലി‍പ്പൈന്‍സുകാര്‍ കരുതുന്നത്.

Recent Posts