Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2026, 06:45 pm IST
inIndia

ന്യൂദല്‍ഹി: കനത്ത മഴയെത്തുടർന്ന് ദൽഹിയിൽ വിമാന സർവീസുകളും ഗതാഗതവും തടസ്സപ്പെട്ടു. ദൽഹി വിമാനത്താവളത്തിൽ ഏകദേശം 400 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. 26 വിമാനങ്ങൾ റദ്ദാക്കി. മൂന്ന് അന്താരാഷ്‌ട്ര സർവീസുകൾ ഉൾപ്പെടെ 15 എണ്ണം വഴിതിരിച്ചുവിട്ടു. ദൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പതിനഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ഗുരുഗ്രാമിൽ ഓഫീസുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിവച്ചു.

ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വഴിതിരിച്ചുവിട്ട 15 വിമാനങ്ങളില്‍ 12 എണ്ണം ജയ്‌പൂരിലേക്കും രണ്ട് എണ്ണം ചണ്ഡിഗഢിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. ജയ്‌പൂരിലേക്ക് തിരിച്ചുവിട്ട 12 വിമാനങ്ങളില്‍ മൂന്നെണ്ണം അന്താരാഷ്‌ട്ര സർവീസുകളായിരുന്നു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ദല്‍ഹിയിലെ മറ്റ് ജില്ലകളില്‍ മിതമായ മഴയ്‌ക്ക് യെല്ലോ അലർട്ടും നല്‍കിയിരുന്നു. സൗത്ത് ഈസ്റ്റ് ദല്‍ഹി, ഈസ്റ്റ് ദല്‍ഹി, ഷഹ്ദര, സെൻട്രല്‍ ദല്‍ഹി, നോർത്ത് ഈസ്റ്റ് ദല്‍ഹി, സൗത്ത് ദല്‍ഹി, ന്യൂദല്‍ഹി, സൗത്ത് വെസ്റ്റ് ദല്‍ഹി, വെസ്റ്റ് ദല്‍ഹി, നോർത്ത് വെസ്റ്റ് ദല്‍ഹി, നോർത്ത് ദല്‍ഹി എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് ശക്തമായ മഴ ലഭിച്ചു. കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ സ്‌പൈസ് ജെറ്റ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ കണക്റ്റിങ് ഫ്ലൈറ്റുകളെയും ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധന നടത്തണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു

ദൽഹിയിലെ മോശം കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ ബാധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയും യാത്രക്കാർക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ പരമാവധി ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നൽകി.

ദൽഹിയിലെ (DEL) മോശം കാലാവസ്ഥ വിമാനസർവീസുകളെ ബാധിച്ചിരിക്കാമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. യാത്രക്കാർ അവരുടെ വിമാന സർവീസുകൾ സംബന്ധിച്ച അപ്ഡേറ്റുകൾ പരിശോധിക്കണമെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ പറഞ്ഞു. ഡൽഹിയിലെ മോശം കാലാവസ്ഥ ചില വിമാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇത് യാത്രാ പദ്ധതികളെ അസൗകര്യത്തിലാക്കുമെന്ന് മനസ്സിലാക്കുന്നുവെന്ന് കമ്പനി അറിയിച്ചു.

https://x.com/ANI/status/2091792816833986899?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2091792816833986899%7Ctwgr%5E0648adf8565c9888320119e2323c4cf6ebae41c8%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.samayam.com%2Flatest-news%2Findia-news%2Fseveral-flights-are-cancelled-at-delhi-ncr-during-rain%2Farticleshow%2F133465470.cms

Tags: Delhi airport flight delayHeavy rain in Delhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി വിമാനത്താവളത്തില്‍ പ്രധാന എയര്‍ട്രാഫിക് കണ്‍ട്രോളില്‍ സാങ്കേതികത്തകരാര്‍;; 300 ഫ്ലൈറ്റുകള്‍ വൈകി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.