Kerala

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃക്കാക്കര: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം വഴി ആഡംബര കാര്‍ വില്പനയ്‌ക്കെന്നു പരസ്യം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്. കാക്കനാട് തെങ്ങോട് സ്വദേശിയായ 73-കാരന്‍ പ്രേം രാജിന്റെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തു.selling car

പ്രമുഖ ആഡംബര കാറായ മെസേരട്ടി കുറഞ്ഞ വിലയ്‌ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനില്‍ നിന്ന് ഏഴ് ലക്ഷം രൂപ കബളിപ്പിച്ചെടുത്ത സംഭവത്തിലാണ് പോലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അന്യായമായ ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് പ്രതി പരാതിക്കാരനെ ബന്ധപ്പെട്ടത്. വിശ്വാസനീയമായ രീതിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യം നല്‍കി പരാതിക്കാരന്റെ വിശ്വാസം നേടിയെ
ടുക്കുകയായിരുന്നു.

2025 മേയ് 31 മുതല്‍ ജൂണ്‍ 10 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍, പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നാല് ഗഡുക്കളായാണ് ഏഴ് ലക്ഷം രൂപ പ്രതി കൈക്കലാക്കിയത്. ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിന്റെ 0742010980000001 എന്ന അക്കൗണ്ട് നമ്പറിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചത്.

എന്നാല്‍ പണം പൂര്‍ണമായി കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത വാഹനമോ കൈപ്പറ്റിയ പണമോ തിരികെ നല്‍കാന്‍ പ്രതി തയാറായില്ല. തുടര്‍ന്നാണ് വഞ്ചിക്കപ്പെട്ടതായി മന
സിലാക്കിയ പരാതിക്കാരന്‍ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇന്‍സ്റ്റഗ്രാം പ്രൊഫൈലും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.