തൃശൂര്‍: അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര നിലവാരമുള്ള കേബിള്‍ കാറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് നിര്‍വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.
അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള ഫോറസ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.













